Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightബുക്ക്‌ ചെയ്ത...

ബുക്ക്‌ ചെയ്ത സ്റ്റോപ്പിൽ ബസ് എത്തിയില്ല; 20,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

text_fields
bookmark_border
compensation
cancel

വ​ള്ളി​ക്കു​ന്ന്: എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കാ​ൻ ബു​ക്ക്‌ ചെ​യ്ത ബ​സ് സ്റ്റോ​പ്പി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ അ​ഭി​ഭാ​ഷ​ക​ന് 20,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. ചേ​ലേ​മ്പ്ര ചാ​ലി​പ്പ​റ​മ്പ് സ്വ​ദേ​ശി ഹി​ഷാം രാ​മ​നാ​ട്ടു​ക​ര​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്ത് പോ​കാ​ൻ റെ​ഡ് ബ​സ് ഓ​ൺ​ലൈ​ൻ ആ​പ്പ് വ​ഴി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ​തി​രു​ന്നു.

ബ​സ് പു​ല​ർ​ച്ചെ 1.30ന് ​രാ​മ​നാ​ട്ടു​ക​ര എ​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, രാ​മ​നാ​ട്ടു​ക​ര എ​ത്തു​ക​യി​ല്ലെ​ന്നും ഫ​റോ​ക്കി​ലൂ​ടെ തി​രൂ​ർ വ​ഴി​യാ​ണ് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ന്ന​തെ​ന്നും ബ​സ് കോ​ഴി​ക്കോ​ട് നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​ന്റെ പ​ത്ത് മി​നി​റ്റ് മു​മ്പ് അ​റി​യി​പ്പ് കി​ട്ടി. പു​ല​ർ​ച്ചെ ആ​യ​തി​നാ​ൽ ടാ​ക്സി വി​ളി​ക്കു​ക​യും ഫ​റോ​ക്കി​ൽ എ​ത്തു​ക​യും ചെ​യ്തു. ഫ​റോ​ക്കി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി​യെ​ങ്കി​ലും അ​നു​വ​ദി​ച്ച സീ​റ്റ് ന​ൽ​കി​യി​ല്ല.​ തു​ട​ർ​ന്നാ​ണ് ഹി​ഷാം അ​ഡ്വ. അ​ജാ​സ് മു​ഖേ​ന നോ​ട്ടീ​സ് അ​യ​ച്ച​ത്.

ശേഷമാണ് ബ​സ് ക​മ്പ​നി 20,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യി ന​ൽ​കേ​ണ്ടി വ​ന്ന​ത്. ചേ​ലേ​മ്പ്ര ചാ​ലി​പ്പ​റ​മ്പ് തേ​വ​ങ്ങാ​ട്ട് ഹൗ​സി​ലെ അ​ബ്ദു​ൽ റ​ഷീ​ദ് - ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഹി​ഷാം.

ഹൈ​ക്കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന ഹി​ഷാം, എം.​എ​സ്.​എ​ഫി​ന്റെ നി​യ​മ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ലോ ​ഫെ​ഡ് സം​സ്ഥാ​ന ട്ര​ഷ​റ​റും വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ലം എം.​എ​സ്.​എ​ഫ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:compensationbus stopMalappuram News
News Summary - Bus fined for skipping booked stop
Next Story