സെൻട്രൽ സഹോദയ സി.ബി.എസ്.ഇ മലപ്പുറം ജില്ല കലോത്സവം 19 മുതൽ
text_fieldsവള്ളിക്കുന്ന്: സെൻട്രൽ സഹോദയ സി.ബി.എസ്.ഇ ജില്ല സ്കൂൾ കലോത്സവം ഈ മാസം 19 മുതൽ 21 വരെ വലക്കണ്ടി നവഭാരത് സെൻട്രൽ സ്കൂളിൽ നടക്കും. മലപ്പുറം സെൻട്രൽ സഹോദയയും സി.ബി.എസ്.ഇ സ്കൂൾസ് മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ 75 സി.ബി.എസ്.ഇ സ്കൂളുകളിൽനിന്ന് ആറായിരത്തോളം പ്രതിഭകൾ പങ്കെടുക്കും. നാലു വിഭാഗങ്ങളിലായി 12 വേദികളിലാണ് മത്സരം.
19ന് നടക്കുന്ന സമ്മേളനം എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് പി. സുരേന്ദ്രൻ മുഖ്യാതിഥിയാകും. 21ന് നടക്കുന്ന സമാപന സമ്മേളനം പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
മേളക്ക് വേണ്ടി വൈദികനും ഊരകം അൽഫോൻസാ സ്കൂൾ പ്രിൻസിപ്പലുമായ ഫാ. തോമസ് എഴുതി ഈണം നൽകിയ തീം സോങ് ഉദ്ഘാടനവേളയിൽ അവതരിപ്പിക്കും. കലോത്സവ ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി കൺവീനർ വി.എം. മനോജ്, സെക്രട്ടറി കെ.കെ. ഷുഹൈബ്, കലോത്സവ് ചെയർമാൻ കെ.ടി. മുഹമ്മദ് കുട്ടി, മീഡിയ കൺവീനർ പി.ടി.എം. ആനക്കര, കെ. അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.