വള്ളിക്കുന്നിലെ മാവേലി കപ്പൽ കയറി ദുബൈയിലേക്ക്
text_fieldsവള്ളിക്കുന്ന്: വള്ളിക്കുന്ന് കടലുണ്ടി ഗവ. ഫിഷറീസ് സ്കൂളിലെ ക്ലാസ് മുറിയിൽ നിന്ന് ദുബൈ കാണാൻ മാവേലിയെ കൊണ്ടുപോകുകയാണ്. വള്ളിക്കുന്ന് കടലുണ്ടി നഗരം ഗവ. ഫിഷറീസ് എൽ.പി സ്കൂളിലെ ചുമരിലെ ചിത്രത്തിനാണ് ഈ അപൂർവഭാഗ്യം ലഭിക്കുന്നത്.
ഓണക്കാലത്ത് മാവേലി കുടയും ചൂടി നാട് കാണാൻ എത്തുന്ന വരച്ച ചിത്രം ചുമർ സഹിതമാണ് കൊണ്ടുപോവുന്നത്. 1996, 1997 കാലഘട്ടത്തിൽ നിർമിച്ച കെട്ടിടം പൊളിച്ചുനീക്കി കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിലുണ്ടായിരുന്ന ക്ലാസ് മുറിയിൽ വരച്ച ചിത്രമാണ് ലക്ഷങ്ങൾ ചെലവഴിച്ച് ചുമർ സഹിതം യന്ത്രവത്കൃത കട്ടറുകൾ ഉപയോഗിച്ച് മുറിച്ചു ക്രെയിൻ ഉപയോഗിച്ച് മാറ്റിവെച്ചത്.
ക്ലാസിലെ ജനൽ വാതിൽ ഉൾപ്പെടെ ചുമർ പൂർണമായും കൊള്ളുന്ന രീതിയിലുള്ള ഇരുമ്പിന്റെ ഫ്രെയിം നിർമിച്ച് അതിൽ ഇറക്കി പാക്ക് ചെയ്ത് വെച്ചിരിക്കുന്നത്. കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് ഇത് പ്രത്യേകമായ വാഹനത്തിൽ കൊച്ചിയിൽ എത്തിക്കും. ഇവിടെനിന്ന് കപ്പൽ മാർഗം ദുബൈൽ എത്തിക്കും. ദുബൈയിൽ നടക്കുന്ന എക്സിബിഷനിലേക്കാണ് കൊണ്ടുപോവുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.
ദുബൈയിലേക്ക് കൊണ്ടുപോവാനായി വള്ളിക്കുന്ന് കടലുണ്ടി നഗരം ഗവ. ഫിഷറീസ് എൽ.പി സ്കൂളിലെ പഴയ കെട്ടിടത്തിലെ മാവേലിയുടെ ചിത്രമുള്ള ചുമർ പാക്ക് ചെയ്ത് വെച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.