കടലുണ്ടിപ്പുഴയിലും പാലത്തിനടിയിലും നാല് ക്വിൻറല്‍ പുകയില ഉൽപന്നങ്ങള് ഉപേക്ഷിച്ച നിലയില്‍
text_fieldsവള്ളിക്കുന്ന്: കടലുണ്ടിക്കടവ് അഴിമുഖത്തോട് ചേര്‍ന്നുള്ള കടലുണ്ടി റെയിൽവേ പാലത്തിനടിയിലും പുഴയിലും പരിസരത്തുമായി പുകയില ഉൽപന്നങ്ങള് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുഴയില്‍ ഇവ ഒഴുകിനടക്കുന്നതായി നാട്ടുകാര്‍ നല്കിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി േറഞ്ച് എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. പ്രിവൻറിവ് ഓഫിസർ ടി. പ്രജോഷ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നാല് ക്വിൻറലോളം നിരോധിത പുകയില ഉൽപന്നങ്ങൽ കണ്ടെടുത്തത്.
എട്ടോളം ചാക്കുകളിലാക്കിയ പുകയില ഉൽപന്നങ്ങള് ട്രെയിനില്‍നിന്ന് ഉപേക്ഷിച്ചതാണെന്നാണ് നിഗമനം. ചാക്കുകളില്‍നിന്ന് വേര്‍പ്പെട്ട പുകയില പാക്കറ്റുകള്‍ കടലിലും വ്യാപകമായി കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. 30 ചെറിയ പാക്കറ്റുകളടങ്ങിയ 1300ഓളം വലിയ പാക്കറ്റ് പുകിയില ഉൽപന്നങ്ങളാണ് കണ്ടെടുത്തത്. ഇവക്ക് എട്ട് ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്സൈസ് അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി ട്രെയിന്‍ മാര്‍ഗം നിരോധിത പുകയില ഉൽപന്നങ്ങള് എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് റെയിൽവേ സ്റ്റേഷന് കേന്ദ്രീകരിച്ച് എക്സൈസ് പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെയാണ് ഇവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.