പരപ്പാൽ തീരത്തെ ഹൈമാസ്റ്റ് വിളക്ക് നോക്കുകുത്തി
text_fieldsവള്ളിക്കുന്ന്: മത്സ്യത്തൊഴിലാളികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് അരിയല്ലൂർ പരപ്പാൽ തീരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് നോക്കുകുത്തി. തീരം കടലെടുക്കുന്നതിനു മുമ്പ് ഇവിടം മത്സ്യത്തൊഴിലാളികൾ മത്സ്യവിപണന കേന്ദ്രമായി ഉപയോഗിച്ചിരുന്നു. ഈ സമയത്ത് ഇവരുടെ ആവശ്യം മാനിച്ചാണ് അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ ആയ വേളയിൽ വിളക്ക് സ്ഥാപിച്ചത്. പിന്നീട് കടലാക്രമണത്തിൽ തീരം കടലെടുക്കുകയും ടിപ്പുസുൽത്താൻ റോഡ് മീറ്ററുകളോളം നശിക്കുകയും ചെയ്തു. വൈദ്യുതി ലൈനുകളും തകർന്നു. റോഡും തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. റോഡരികിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് ഏത് നിമിഷവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. ഹൈമാസ്റ്റ് വിളക്ക് സംരക്ഷിക്കാൻ നടപടിയെടുക്കാൻ അധികൃതർ മുന്നോട്ടു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.