കരകവിഞ്ഞ് കടലുണ്ടി പുഴ; വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്
text_fieldsവള്ളിക്കുന്ന്: ശക്തമായ മഴയിൽ കടലുണ്ടി പുഴ കരകവിഞ്ഞു. വിവിധ ഭാഗങ്ങളിൽ വെള്ളം കരയിലേക്കും കയറിട്ടുണ്ട്. തോടുകൾ ഉൾപ്പെടെ നിറഞ്ഞ് കവിഞ്ഞതിനെ തുടർന്ന് പുഴയോരങ്ങളിൽ ഉൾപ്പെടെയുള്ള റോഡുകളും വെള്ളത്തിലാണ്.
കടലുണ്ടിക്കടവ് അഴിമുഖത്ത് വർഷങ്ങളായി രൂപംകൊണ്ട് കിടക്കുന്ന മണൽ തിട്ട കാരണം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. കടലുണ്ടി പുഴയിൽ വൻ തോതിൽ മണൽ അടിഞ്ഞു കൂടി കിടക്കുന്നതും വെള്ളം ഉയരാൻ കാരണമായിടുണ്ട്. വള്ളിക്കുന്ന് പഞ്ചായത്തിലെ നാല് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ബലാതിരുത്തി ദ്വീപിലും ചെറിയ തിരുത്തി ദ്വീപിലും കഴിഞ്ഞ ദിവസം കരയിലേക്ക് വെള്ളം കയറിയെങ്കിലും വ്യാഴാഴ്ച വെള്ളം ഇറങ്ങിയ നിലയിലാണ്. ഇനിയും മഴ തുടരുകയാണെങ്കിൽ കൂടുതൽ കര കവിയും. അതേസമയം, പഞ്ചായത്തിലെ 22,23 വാർഡുകളിലെ 23 കുടുംബങ്ങൾ ഇപ്പോഴും ആനങ്ങാടിയിലെ ഫിഷറീസ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.