നാട്ടരങ്ങ് പദ്ധതി: നിർമാണം പുനരാരംഭിച്ചു
text_fieldsമാനവീയം’ മാതൃകയില്‍ വള്ളിക്കുന്ന് അത്താണിക്കലിൽ നടപ്പാക്കുന്ന നാട്ടരങ്ങ് പദ്ധതിയുടെ ഭാഗമായി നിർത്തിവെച്ച നിർമാണം പുനരാരംഭിച്ചപ്പോൾ
വള്ളിക്കുന്ന്: ‘മാനവീയം’ മാതൃകയില്‍ വള്ളിക്കുന്ന് മണ്ഡലത്തിൽ നടപ്പാക്കുന്ന നാട്ടരങ്ങ് പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിലെ അത്താണിക്കലിലാണ് പദ്ധതി നടപ്പാക്കാൻ 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച് മാസങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചത്. ജില്ലയിൽ ആദ്യമായി നടപ്പാക്കുന്ന പദ്ധതി സാംസ്കാരിക വകുപ്പാണ് ഏറ്റെടുത്ത് നടത്തുക.
തലസ്ഥാന നഗരിയിലെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയുടെ മാതൃകയില്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കലാവതരണത്തിനും കലാകാര കൂട്ടായ്മകള്‍ക്കുമായി സാംസ്കാരിക വകുപ്പ് സൗകര്യപ്രദമായ പാതയോരം കണ്ടെത്തിയാണ് നാട്ടരങ്ങ് നിര്‍മിക്കുന്നത്. പദ്ധതിയുടെ നിർവഹണ ചുമതല ഹാബിറ്റേറ്റിനാണ്. ഇതിന്റെ ഭാഗമായി നിലവിലെ ഓപൺ സ്റ്റേജ് നവീകരണം, ഇന്റർലോക്ക് വിരിക്കൽ, ചുറ്റുമതിൽ നിർമാണം, വയോജന പാർക്ക് നവീകരിക്കൽ, പടികള്‍, െബഞ്ചുകള്‍ എന്നിവയാണ് നിർമിക്കുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ സാംസ്കാരിക-കല പ്രവര്‍ത്തനങ്ങളുടെ സ്ഥിരം വേദിയായിരിക്കും ഇത്. പ്രദേശത്തെ കലാകാരന്മാര്ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇവിടെ അവസരമുണ്ടാവും. വിവിധ അക്കാദമികള്‍, സ്ഥാപനങ്ങള്‍, പ്രാദേശിക ക്ലബുകള്‍, വായനശാലകള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവരുമായി സഹകരിച്ചും പരിപാടികള്‍ അവതരിപ്പിക്കാൻ അവസരമുണ്ടാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.