വിദ്യാലയമുറ്റത്ത് വീടിെൻറ താക്കോൽ ഏറ്റുവാങ്ങി; സായുജിന് സ്വപ്ന സാഫല്യം
text_fieldsവള്ളിക്കുന്ന്: താൻ പഠിക്കുന്ന വിദ്യാലയമുറ്റത്ത് വെച്ച് മാതാപിതാക്കളെയും സഹോദരനെയും സാക്ഷി നിർത്തി അധ്യാപകരുടെയും മറ്റും ആശീർവാദത്തോടെ നിർമാണം പൂർത്തിയായ വീടിെൻറ താക്കോൽ ഏറ്റുവാങ്ങി; പ്ലസ്ടു വിദ്യാർഥിയായ സായുജിനിത് സ്വപ്ന സാഫല്യം. പൊളിഞ്ഞു വീഴാറായ ഷെഡിന് പകരം സുരക്ഷിതമായ വീട്ടിലെ അകത്തളങ്ങളിൽ ഇരുന്ന് ഇവർക്ക് പഠിക്കാം.
വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാട് കൈപ്പുറം കോളനിയിലെ പ്ലസ് ടൂ വിദ്യാർഥി സായുജ്, സഹോദരൻ സജിൻ എന്നിവർക്കാണ് ദുരിത ജീവിതത്തിൽനിന്ന് മോചനമാകുന്നത്. ഇവരുടെ മോശം സാഹചര്യത്തെ കുറിച്ച് 'മാധ്യമം' വാർത്ത നൽകിയതിനെ തുടർന്ന് വീട് നിർമാണം എൻ.എസ്.എസ് വളണ്ടിയർമാർ ഏറ്റെടുക്കുകയായിരുന്നു. ഹയർ സെക്കൻഡറി എൻ.എസ്.എസ് വളണ്ടിയർമാർ പാഴ്വസ്തുക്കൾ ശേഖരിച്ച് വിറ്റുകിട്ടിയ പൈസ കൊണ്ടാണ് വീട് നിർമാണം പൂർത്തീകരിച്ചത്.
താക്കോൽ പി. അബ്്ദുൽ ഹമീദ് എം.എൽ.എയിൽനിന്ന് സായുജ് ഏറ്റുവാങ്ങി. ഇതിന് പുറമെ മലപ്പുറം വെസ്റ്റ് ജില്ല ഹയർ സെക്കൻഡറി എൻ.എസ്.എസ് വിദ്യാർഥികൾ സഹപാഠികൾക്കായി നിർമിച്ച മറ്റു മൂന്ന് വീടുകളുടെ താക്കോൽദാനവും നിർവഹിച്ചു. സംസ്ഥാന തലത്തിൽ നിർമിച്ചു നൽകുന്ന വീടുകളുടെ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന താക്കോൽദാന ചടങ്ങിൽ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ശൈലജ അധ്യക്ഷത വഹിച്ചു. സായുജിന് വേണ്ടി റജബ് മാൻ പവർ ഗ്രൂപ് സംഭാവന ചെയ്ത ഒരു വർഷത്തേക്കുള്ള 'മാധ്യമം'ദിനപത്രം ഉൾപ്പെടെയുള്ളവയുടെ വിതരണവും എം.എൽ.എ. നിർവഹിച്ചു.
സക്കറിയ പൂഴിക്കൽ, സുരേന്ദ്രൻ പനോളി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. സിന്ധു, പഞ്ചായത്ത് അംഗങ്ങളായ എം.കെ. കബീർ, വിനീത ഗിരീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബുരാജ് പൊക്കടവത്ത്, സ്കൂൾ മാനേജർ എ.പി. ബാലകൃഷ്ണൻ, പ്രധാനാധ്യാപിക രമ പാറോൽ, അബുൽ അസീസ് അരിമ്പ്രതൊടി, പി.കെ. സിനു എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി. കൃഷ്ണാനന്ദൻ സ്വാഗതവും സി. അരുൺ രാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.