വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനം; മെഡിക്കൽ ക്യാമ്പിൽ എത്തിയത് 350ൽ അധികംപേർ
text_fieldsവള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ കൊടക്കാട് പ്രദേശത്ത് മഞ്ഞപ്പിത്തം ബാധയെ തുടർന്ന് നടത്തിയ മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് എത്തിയത് 350ലധികം ആളുകൾ. കൊടക്കാട് കൂട്ടുമൂച്ചി സ്വദേശിയുടെ വിവാഹത്തിൽ ചേളാരി സ്മാർട്ട് ഓഡിറ്റോറിയത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. 176 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയെത്തിയത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും അത്താണിക്കൽ കുടുംബാരോഗ്യ കേന്ദ്രവും കൊടക്കാട് കെ.എം.സി.സി തന്മ ആതുര സേവന സംഘത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
അന്നേ ദിവസം വിഹാഹത്തിൽ പങ്കെടുത്തവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ, വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ആരോഗ്യ സ്റ്റാഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.പി. സിന്ധു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.പി.കെ. തങ്ങൾ, രാജി കൽപാലത്തിങ്ങൾ, നിസാർ കുന്നുമ്മൽ മെഡിക്കൽ ഓഫിസർ ഡോ. ശ്രീകുമാർ, ഹെൽത്ത് ഇൻപെക്ടർ പി.കെ. സ്വപ്ന, ഡോക്ടർമാരായ പി. മുഹിദീൻ, ആയിഷ റസിയ, അനഘ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.