പുലർച്ച 5.45ന് ബൂത്തിൽ; ആദ്യവോട്ടിട്ട് ദാമോദരൻ
text_fieldsവള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ബാലാതിരുത്തി പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ പുലർച്ച 5.45ഓടെ എത്തിയ ദാമോദരൻ
വള്ളിക്കുന്ന്: വള്ളിക്കുന്ന് ബാലതിരുത്തിയിൽ ആദ്യവോട്ട് രേഖപ്പെടുത്തിയ ദാമോദരൻ പോളിങ് ബൂത്തിൽ എത്തിയത് പുലർച്ച 5.45ന്. നാല് ഭാഗവും കടലുണ്ടിപ്പുഴയാൽ ചുറ്റപ്പെട്ട ബാലാതിരുത്തി ദ്വീപിൽ അടുത്തകാലത്താണ് ബൂത്ത് അനുവദിച്ചുകിട്ടിയത്. ദ്വീപിലെ അംഗൻവാടിയാണ് ബൂത്ത്.
കൂതറമ്പത് ദാമോദരൻ എന്ന 78കാരനാണ് 5.45ഓടെ ബൂത്തിൽ എത്തിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ ഇയാൾക്ക് കസേര നൽകി. ഏഴുമണിയോടെ പോളിങ് ആരംഭിച്ച ഉടൻ ആദ്യത്തെ വോട്ട് രേഖപ്പെടുത്താൻ സൗകര്യവും നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.