കടലുണ്ടി പക്ഷിസങ്കേതത്തിൽ ദേശാടനക്കിളികൾ കുറയുന്നു
text_fieldsവള്ളിക്കുന്ന്: ചരിത്രതാളുകളിൽ ഇടംനേടിയ കടലുണ്ടി പക്ഷിസങ്കേതത്തിൽ അതിഥികളായി എത്തുന്ന ദേശാടന പക്ഷികളുടെ എണ്ണത്തിൽ കുറവുവരുന്നതായി പഠനം. വിവിധ സർവകലാശാലകളിലെ അധ്യാപകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കണ്ണൂർ സർവകലാശാല ജന്തുശാസ്ത്ര പഠനവിഭാഗം തലവൻ പ്രഫ. പി.കെ. പ്രസാദൻ, സൗദിയിലെ കിങ് ഫഹദ് സർവകലാശാലയിലെ അധ്യാപകൻ ഡോ. കെ.എം. ആരിഫ്, ടുണീഷ്യൻ സർവകലാശാലയിലെ പ്രഫ. അയിമൻ നെഫ്ല, ദുൈബയിലെ യു.എ.ഇ സർവകലാശാലയിലെ പ്രഫ. സാബിർ മുസാഫിർ, കോഴിക്കോട് സർവകലാശാലയിലെ നിലവിലെ പ്രോ വൈസ് ചാൻസലർ കൂടിയായ പ്രഫ. കെ.എം. നാസർ, ഗവേഷക വിദ്യാർഥിനി ടി.ആർ. ആതിര എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.
അന്തരീക്ഷ ഊഷ്മാവ്, ഈർപ്പത്തിെൻറ അളവ്, വെള്ളത്തിൽ ഉപ്പിെൻറ അളവിൽ വരുന്ന മാറ്റം തുടങ്ങി അനേകം ഘടകങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്.
പ്രകൃതിയുടെ മാറ്റം ദേശാടനപക്ഷികളുടെ എണ്ണം കുറയാനും അവയുടെ ദേശാടന സമയക്രമത്തിൽ മാറ്റം വരാനും കാരണമായെന്നാണ് പഠനത്തിലെ സാക്ഷ്യപ്പെടുത്തൽ. ഈ സ്ഥിതി തുടർന്നാൽ സമീപഭാവിയിൽ തന്നെ കടലുണ്ടി ദേശാടനക്കിളികളില്ലാത്ത പ്രദേശമായി മാറുമെന്ന ആശങ്കയും സംഘം വിലയിരുത്തുന്നു. എൽ സേവിയർ പ്രസിദ്ധീകരിക്കുന്ന 'ഗ്ലോബൽ ഇക്കോളജി ആൻഡ് കൺസർവേഷൻ' അന്തർദേശീയ ശാസ്ത്ര ജേണലിെൻറ പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.