കച്ചേരിക്കുന്ന് കയറ്റത്തിൽ അടിയറവ് പറഞ്ഞ് ചരക്ക് വാഹനങ്ങൾ
text_fieldsവള്ളിക്കുന്ന്: ചരക്കുമായി എത്തുന്ന ലോറികൾ അത്താണിക്കൽ കച്ചേരിക്കുന്ന് കയറ്റത്തിൽ അടിയറവ് പറയുന്നു. കൊടുംവളവും കുത്തനെയുള്ള കയറ്റവും കയറാനാവാതെ പിറകോട്ട് നിയന്ത്രണം വിട്ട് നീങ്ങി അപകടത്തിൽപ്പെടുന്നതും പതിവാണ്. കൊച്ചിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള എളുപ്പവഴിയാണിത്.
ആനങ്ങാടി റെയിൽവേ ഗേറ്റ് കഴിഞ്ഞെത്തുന്ന ചരക്കുവാഹനങ്ങൾ കച്ചേരിക്കുന്ന് കയറ്റത്തിൽ പാതിവഴി എത്തുമ്പോൾ കയറാനാവാതെനിന്ന് പോവുകയാണ്. രാത്രിയിലാണ് കൂടുതലായും കുടുങ്ങുന്നത്. ചൊവ്വാഴ്ച പുലർച്ചെ മരത്തടികളുമായി എത്തിയ ലോറിയും ഇവിടെ അകപ്പെട്ടു. ചേർത്തലയിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു ലോറി.
പിറകോട്ട് നീങ്ങിയ ലോറി ഒരുവിധത്തിലാണ് ഡ്രൈവർ നിർത്തിയത്. ക്രെയിൻ ഉപയോഗിച്ച് മരങ്ങൾ ഇറക്കി കയറ്റി വൈകുന്നേരം ആറുമണിയോടെയാണ് ലോറി പോയത്. പ്രദേശത്ത് തെരുവ് വിളക്കുകൾ ആവശ്യത്തിന് ഇല്ലാത്തതും ഭീഷണിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.