വാഴ്സിറ്റി: ഫാൾസ് നമ്പറിങ് ഇല്ലാത്ത മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർ പങ്കെടുക്കില്ലെന്ന്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലേക്ക് കൊടുത്തയച്ച ഉത്തരക്കടലാസുകൾക്ക് ഫാൾസ് നമ്പർ ചേർക്കാത്ത നടപടി ഗുരുതര വീഴ്ചയാണെന്നും ഇനി മുതൽ ഫാൾസ് നമ്പറിങ് ഇല്ലാത്ത മൂല്യനിർണയ ക്യാമ്പുകളിൽ അധ്യാപകർ പങ്കെടുക്കില്ലെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.സി.ടി.എ) മേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് നടത്തിയ പരീക്ഷകളുടെ ഉത്തരക്കടലാസുകളാണ് കോളജുകളിൽനിന്ന് അതേപടിയാണ് ക്യാമ്പുകളിൽ എത്തിച്ചിട്ടുള്ളത്.
മൂല്യനിർണയത്തിെൻറ രഹസ്യ സ്വഭാവം മുഴുവനും ഇല്ലാതാക്കിയിരിക്കുകയാണ്. ഓരോ പേപ്പറും ഏത് കോളജിലെ ഏത് വിദ്യാർഥിയുടേതാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാവുന്ന തരത്തിലാണ് നിലവിലെ രജിസ്റ്റർ നമ്പർ. പരീക്ഷ സെൻററുകളിൽനിന്ന് ലഭിക്കുന്ന ഉത്തരക്കടലാസ് കെട്ടുകൾ അതേപടി ഒരു പരിശോധനയും കൂടാതെയാണ് ക്യാമ്പ് ചെയർമാനെ ഏൽപിക്കുന്നത്. ഉത്തരക്കടലാസുകൾ കണക്ക് പ്രകാരം കെട്ടുകളിലുണ്ടോ എന്ന് പരിശോധിക്കാതെയാണ് മൂല്യനിർണയത്തിന് നൽകുന്നത് പോലും. ആയിരക്കണക്കിന് പേപ്പറുകൾ പരിശോധിക്കാൻ ചെയർമാെൻറ കീഴിൽ സൗകര്യമൊരുക്കാത്തതാണ് ഇതിന് കാരണം.
ഹാജരില്ലാത്ത കുട്ടികളേതെന്ന് പോലും സർവകലാശാലക്ക് അറിയില്ലെന്നും പേപ്പർ മിസിങ്, റീേപ്ലസിങ് എന്നിവയുടെ സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നുമാണ് ക്യാമ്പ് ചെയർമാൻമാരിൽനിന്ന് അറിയുന്നത്. എല്ലാ ഉത്തരവാദിത്തങ്ങളും അധ്യാപകരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. മേഖല പ്രസിഡൻറ് ഡോ. ടി.കെ. ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഡോ. ടി. മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.