Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightവ്യാജമരുന്നുകളും...

വ്യാജമരുന്നുകളും കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

text_fields
bookmark_border
വ്യാജമരുന്നുകളും കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ
cancel
camera_alt

പിടിയിലായ പ്ര​തി​ക​ൾ

വ​ണ്ടൂ​ർ: വ്യാ​ജ​മ​രു​ന്നു​ക​ളും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ വ​ണ്ടൂ​ർ എ​ക്സൈ​സ് വ​കു​പ്പി​െൻറ പി​ടി​യി​ൽ. ക​ല​ക്ട​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കാ​ളി​കാ​വ് ചാ​ഴി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക​ർ എം.​ഒ. വി​നോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ കൂ​രി​യ​മ്പ​ലം പ്ര​സാ​ദ് (31), പ്ര​സീ​ദ് (29) എ​ന്നി​വ​രു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ്ര​സാ​ദി​െൻറ പ​ക്ക​ൽ​നി​ന്ന് 50 ഗ്രാം ​ക​ഞ്ചാ​വും പ്ര​സീ​ദി​ൽ​നി​ന്ന്​ മാ​േ​നാ​രോ​ഗ​ത്തി​നും വേ​ദ​ന​സം​ഹാ​രി​ക്കും നി​ർ​ദേ​ശി​ക്കു​ന്ന 10 ത​രം ടാ​ബ്​​ല​റ്റു​ക​ളും ക​ണ്ടെ​ത്തി. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ ല​ഭി​ക്കാ​ത്ത മ​രു​ന്നു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​വ​യി​ല​ധി​ക​വും. ഹോ​മി​യോ മ​രു​ന്ന് രൂ​പ​ത്തി​ൽ വ്യാ​ജ​മ​രു​ന്ന് നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്നു എ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്.

പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ഞ്ചാ​വ്, ല​ഹ​രി ഗു​ളി​ക​ക​ൾ മു​ത​ലാ​യ​വ കൈ​വ​ശംെ​വ​ച്ച​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ളെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

അ​ന്വേ​ഷ​ണ​ത്തി​ന് പി. ​അ​ശോ​ക്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി. ​സു​ഭാ​ഷ്, വി. ​ലി​ജി​ൻ, സി.​ഇ.​ഒ നി​മി​ഷ, കെ. ​നി​സാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wandoorganjafake drugs
Next Story