അവഗണനയിൽ നശിച്ച് വണ്ടൂരിലെ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ
text_fieldsവണ്ടൂർ: സ്വന്തം കെട്ടിടം നിർമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വണ്ടൂർ പഞ്ചായത്തിലെ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിക്കാൻ നടപടിയില്ല. കരുണാലപ്പടി തൊണ്ടിയിൽ ഏഴ്സെൻറ് സ്ഥലത്തുള്ള കെട്ടിടം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാരണത്താൽ തൊട്ടടുത്ത പഞ്ചായത്തുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പഞ്ചായത്തിലെ നൂറിലധികം ഭിന്നശേഷി വിദ്യാർഥികളും രക്ഷിതാക്കളും.
തൊണ്ടിയിലെ കെട്ടിടത്തിന്റെ മുറ്റം ഇന്റർലോക്ക് പതിച്ചിട്ടുണ്ട്. കെട്ടിടത്തിനു മുകളിൽ ഷീറ്റ് മേഞ്ഞിട്ടുണ്ട്. ശുചിമുറിയും തയാറാണ്. കെട്ടിടം പൂർത്തിയായിട്ടും എന്തുകൊണ്ടാണ് സെന്റർ തുടങ്ങാത്തത് എന്നതിന് വ്യക്തമായ കാരണം ഇതുവരെ പഞ്ചായത്ത് പറഞ്ഞിട്ടില്ല. ഭിന്നശേഷി വിദ്യാർഥികളുടെ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, കലാ- കായിക, തൊഴിൽപരമായ പരിശീലനങ്ങൾ തുടങ്ങിയവ ഇത്തരം കേന്ദ്രങ്ങൾ വഴിയാണ് നൽകുന്നത്. വിഷയം പലതവണ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്ത് വർഷംതോറും ഭിന്നശേഷി കലോത്സവങ്ങൾ നടത്താറുണ്ടെങ്കിലും, റിഹാബിലിറ്റേഷൻ സെൻറർ ഇതുവരെ തുറക്കാനായിട്ടില്ലെന്നത് നാണക്കേടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.