പുതുവർഷത്തെ രക്തദാനത്തിലൂടെ വരവേറ്റ് യുവാക്കൾ
text_fieldsവണ്ടൂർ: പരമ്പരാഗത ആഘോഷങ്ങളിൽ മാറ്റം വരുത്തി ഒരുകൂട്ടം യുവാക്കൾ പുതുവർഷത്തെ വരവേറ്റു. പുതുവർഷത്തിൽ പുതുജീവൻ നൽകാൻ രക്തദാനമാണ് ആഘോഷത്തിനായി തിരഞ്ഞെടുത്തത്. എറിയാട് റൈജൽ ഓറിയോൺ ഡിമോളിഷിങ് കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് അമ്പതോളം വരുന്ന കമ്പനി സ്റ്റാഫ് അംഗങ്ങൾ വേറിട്ട പുതുവർഷാഘോഷത്തിന് നേതൃത്വം നൽകിയത്.
പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ രക്ത ബാങ്കിലേക്കാണ് രക്തം നൽകിയത്. കപ്പൽ ഉൾപ്പെടെയുള്ളവ പൊളിച്ച് ഇരുമ്പ് വേർതിരിച്ചെടുക്കുന്ന സംസ്ഥാനത്തെ പ്രഥമ സംരംഭകരാണ് റൈജൽ ഓറിയോൺ ഡിമോളിഷിങ് കമ്പനി. ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് കമ്പനിയുടെ പ്രവർത്തനം. നിയമലംഘനത്തെ തുടർന്ന് പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങൾ ലേലത്തിനെടുത്ത് പൊളിച്ച് മാറ്റുന്നതും റൈജൽ കമ്പനിയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കോവിഡിനെ തുടർന്ന് രക്തത്തിന് ആവശ്യക്കാർ കൂടിയ സാഹചര്യത്തിൽ രക്തബാങ്കിലെ ക്ഷാമം പരിഹരിക്കാനാണ് പുതുവർഷാഘോഷമായി രക്ത ദാനം തിരഞ്ഞെടുത്തതെന്ന് റൈജൽ എം.ഡി ജൂബിൻ കുന്നത്ത് പറഞ്ഞു.
എറിയാട് നടന്ന രക്തദാന ക്യാമ്പ് വണ്ടൂർ പൊലീസ് ഇൻസ്പെക്ടർ ഇ. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജൂബിൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. എം.കെ. മുബാറക്, തെക്കയിൽ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. രക്ത ദാതാക്കൾക്ക് പുതുവർഷ സമ്മാനമായി ഉപഹാരവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.