ഭാര്യയെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയയാൾക്ക് മർദനം: സി.പി.എം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
text_fieldsവണ്ടൂർ: ഭാര്യയെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ ഭർത്താവിന് മർദനം. സംഭവത്തിൽ പൊലീസ് അനാസ്ഥ കാണിച്ചെന്നാരോപിച്ച് സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാഖിെൻറ നേതൃത്വത്തിലായിരുന്നു ഉപരോധം.
പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് സമരക്കാർ ഉന്നയിച്ചു. കാളികാവ് സ്വദേശിനിയുടെ വണ്ടൂരിെല കടയിലെത്തി വണ്ടൂർ സ്വദേശിയായ യുവാവ് ശല്യം ചെയ്യുക പതിവാണ്. ഇക്കാര്യം യുവതി ഭർത്താവിനോട് പരാതി പറയുകയും തുടർന്ന് ഭർത്താവ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് സംഘമായെത്തി ഭർത്താവിനെ മർദിക്കുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ പിടികൂടുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ചാണ് ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാഖ് പ്രതിഷേധിച്ചത്. തുടർന്ന് അക്രമികളെ ഉടൻ പിടികൂടുമെന്ന ഡിവൈ.എസ്.പിയുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.