പോരൂരിലെ വെസ്റ്റ് നൈല്‍ പനി; പ്രത്യേക യോഗം ചേർന്നു
text_fieldsവണ്ടൂർ: പോരൂർ നിരന്നപറമ്പ് ആലിക്കോട് മണ്ണേംകുത്ത് വെസ്റ്റ് നൈയില്‍ പനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രത്യേക യോഗം ചേർന്നു. രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ ശക്തമാക്കുമെന്നും വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ അറിയിച്ചു.
പ്രദേശവാസിയായ 23 വയസുകാരനാണ് മരിച്ചത്. വിട്ടുമാറാത്ത പനിയെ തുടർന്ന് മേയ് തുടക്കത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ഈ മാസം ഒന്നിനാണ് കോഴിക്കോട് മെഡിക്കൽ കോളജില മരിച്ചത്. ഇതിനിടെ പുണെയിലേക്ക് അയച്ച സാമ്പിളിൽ നിന്നാണ് വെസ്റ്റ് നൈൽ പനിയെന്ന് സ്ഥിരീകരിച്ചത്. വൃത്തിയില്ലാത്ത വെള്ളത്തില്‍ വളരുന്ന ക്യുലക്സ് കൊതുകില്‍ നിന്നാണ് വേസ്റ്റ്നെയില് പനി പകരുന്നത്. ഇതോടെയാണ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഈ മാസം അഞ്ചിന് പ്രദേശത്തെ 68 വീടുകൾ സന്ദർശിച്ച് പനി സർവേ പൂർത്തിയാക്കി. ഇതിൽ ആറു പനി കേസുകൾ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ജില്ലാ തല പരിശോധന നടത്തിയതിൽ നിന്ന് പ്രദേശത്ത് ക്യൂലക്സ് കൊതുകുകളുടെ സാന്ദ്രത കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ഫോഗിങ് നടത്തിയിരുന്നു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായാണ് എം.എൽ.എ പ്രത്യേക യോഗം വിളിച്ചത്. മറ്റു വാർഡുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. വെള്ളം കെട്ടി നിൽക്കുന്ന ഭാഗത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.