സാമ്പത്തിക പ്രതിസന്ധി: പാലിയേറ്റിവ് കെയർ ക്ലിനിക് പ്രവർത്തനം താളംതെറ്റുന്നു
text_fieldsവണ്ടൂർ: സാമ്പത്തിക പ്രയാസം കാരണം വണ്ടൂർ പാലിയേറ്റിവ് കെയർ ക്ലിനിക് പ്രവർത്തനം താളംതെറ്റുന്നു. പ്രതിസന്ധി പരിഹരിക്കാൻ സഹായം അഭ്യർഥിച്ച് ഭാരവാഹികൾ. പാലിയേറ്റിവിെൻറ പ്രധാന വരുമാനം കടകളിൽനിന്നും സന്നദ്ധ സംഘടനകളിൽനിന്നും സ്കൂൾ വിദ്യാർഥികളിൽനിന്നുമുള്ള കലക്ഷൻ ആയിരുന്നു. എന്നാൽ, സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ വിദ്യാർഥികളിൽനിന്നുള്ള വരുമാനം നിലച്ചു. അതുപോലെ കോവിഡ് കാരണം കടകളിൽനിന്നുള്ള വരുമാനവും കുറഞ്ഞു. ഇതോടെ സാമ്പത്തികമായി ഏറെ പ്രയാസത്തിലാണ് വണ്ടൂർ പാലിയേറ്റിവ് കെയർ ക്ലിനിക്.
മാസത്തിൽ ആറ് ലക്ഷത്തോളം രൂപയാണ് ക്ലിനിക്കിെൻറ ചെലവ്.
നിലവിൽ 68 അർബുദ ബാധിതർ, 113 ശരീരം തളർന്നവർ, 63 പ്രായാധിക്യം കാരണം കിടപ്പിലായവർ, 26 വൃക്കരോഗികൾ, 112 മാനസികാസ്വാസ്ഥ്യം ഉള്ളവർ, 152 മറ്റ് രോഗങ്ങളാൽ വലയുന്നവർ എന്നിങ്ങനെ 494 രോഗികൾ വണ്ടൂർ പാലിയേറ്റിവ് കെയർ ക്ലിനിക്കിനെ ആശ്രയിക്കുന്നുണ്ട്. ഇവർക്ക് മരുന്നുകൾക്ക് പുറമെ ചിലയാളുകൾക്ക് ഭക്ഷണ കിറ്റുകളും കൊടുക്കുന്നുണ്ട്. നാല് ഡ്രൈവർമാർ, മൂന്ന് ഡോക്ടർമാർ, നാല് നഴ്സുമാർ, ഫിസിയോതെറപ്പിസ്റ്റ്, രണ്ട് സൈക്യാട്രിസ്റ്റ് എന്നിങ്ങനെ ജീവനക്കാരുമുണ്ട്. ഇവർക്കുള്ള വേതനവും നൽകണം. സൈക്യാട്രിസ്റ്റ് വിഭാഗത്തിലെ മരുന്നുകൾക്ക് മാത്രമായി മാസം ഒരുലക്ഷത്തോളം രൂപ െചലവ് വരുന്നു. കൂടാതെ വാഹനങ്ങൾക്ക് പെട്രോൾ, സ്ഥാപനത്തിെൻറ വൈദ്യുതി ബില്ല് തുടങ്ങിയവയും െചലവ് ഇനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.