ഐ.പി.എൽ മാതൃകയിൽ ഫുട്ബാൾ താരലേലം
text_fieldsവണ്ടൂർ: ഐ.പി.എൽ മാതൃകയിൽ ഫുട്ബാൾ താരലേലവുമായി പ്രാദേശിക ക്ലബ്. നടുവത്ത് യുവജന കലാസമിതി സ്പോർട്സ് ക്ലബാണ് താരലേലം സംഘടിപ്പിച്ചത്.
ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കളിക്കാർ ആദ്യം രജിസ്ട്രർ ചെയ്യണം. രജിസ്ട്രർ ചെയ്ത അംഗങ്ങളുടെ പേര് വിവരം സ്ക്രീനിൽ തെളിയും. തുടർന്ന് 100 രൂപ മുതലാണ് ലേലം തുടങ്ങുക പിന്നീട് 20 രൂപയുടെ വർധനവിലൂടെ ഒരോ ടീമിനും വിളിച്ചെടുക്കാം.
പ്രവാസി ഗ്രൂപ് നടുവത്ത്, മലബാർ വെജിറ്റബിൾസ് നടുവത്ത്, സാേൻറാസ് കുളങ്ങര, എഫ്.സി പൊട്ടാേലുങ്ങൽ തുടങ്ങി 10 ടീമുകളാണ് ലേലത്തിൽ പങ്കെടുത്തത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു ഓരോ ടീമിെൻറയും മാനേജർ, കോച്ച് എന്നിവർ മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. ഈ മാസം അവസാനവാരത്തിൽ ആരംഭിക്കുന്ന ടൂർണമെൻറിൽ ലഭിക്കുന്ന തുക കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു.
ലേല നടപടികൾക്ക് പി. ജംഷിർ ബാബു, എൻ.ടി. സുമേഷ്, എൻ.ടി. പ്രമോദ്, കെ. സമീർ, രബീഷ് പറക്കോട്ടിൽ, സി. ജിഷ്ണു എന്നിവരാണ് നേതൃത്വം നൽകിയത്. ചടങ്ങിൽ കെ.പി. ഭാസ്കരൻ, പി. ജംഷീർ ബാബു, എൻ.ടി. സുമേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.