അയാൾ കഥ പറയുകയാണ്... വാട്സ് ആപിലൂടെ
text_fieldsവണ്ടൂര്‍: 'കാട് മറ്റൊരു കായികമേളക്ക് തയാറെടുത്തുകഴിഞ്ഞു. മാസങ്ങള്‍ നീണ്ട തിരഞ്ഞെടുപ്പും പരിശീലനമുറകളും അതിജീവിച്ച് അവസാനഘട്ടത്തിലെത്തിയ വളരെക്കുറച്ചു മൃഗങ്ങള്‍ക്കു മാത്രമേ പങ്കെടുക്കാന്‍ കഴിയൂ'- ദൂരെ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് മലപ്പുറം ജില്ലയിലെ വാണിയമ്പലത്തുനിന്ന് കുട്ടിക്കഥയിലൂടെ അലയടികള്‍ ഉണ്ടാക്കുകയാണ് ഹരീഷ് ആര്. നമ്പൂതിരിപ്പാട് എന്ന കഥാകാരന്.
വനസൗഹൃദ ഒളിമ്പിക്സ് എന്ന് പേരുള്ള പുതിയ കഥ മൂന്ന് മിനിറ്റുകൊണ്ടാണ് പറയുന്നത്. കഥയിലെ കഥാപാത്രങ്ങളായി വരുന്നത് മൃഗങ്ങളും പക്ഷികളും. കഥ നടക്കുന്നത് കാട്ടിലും. ചെറിയ കുട്ടികള്‍ക്കുപോലും പെട്ടെന്ന് മനസ്സിലാക്കാന്‍ വേണ്ടി ലളിതരീതിയിലാണ് അവതരണം. ഇതിനാല്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ കേള്‍വിക്കാരുടെ എണ്ണം കൂടും. ഹരീഷ് നമ്പൂതിരി സ്വന്തമായി എഴുതുന്ന കഥകളെല്ലാം വാട്സ്ആപ്പിലൂടെയാണ് കേൾവിക്കാരിലേക്ക് എത്തുന്നത്.18 മാസമായി ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ കഥ പറഞ്ഞു ജൂലൈ 30ന് 300 കഥകള്‍ പൂര്‍ത്തിയാക്കും.
മിക്ക കഥകളും ദിനത്തിെൻറ പ്രാധാന്യം അനുസരിച്ചായിരിക്കും. കഥയെഴുതി സ്വന്തം ശബ്ദത്തില്‍ റെക്കോഡ് ചെയ്ത് വാട്സ്ആപ് വഴി അയക്കുന്ന കഥകള്‍ക്ക് ലോകത്തിലെ നാനാകോണുകളിലും മലയാളി കേള്‍വിക്കാരുണ്ട്. ഫുട്ബാള്‍ ലോകകപ്പ്, പെരുന്നാളിനോടനുബന്ധിച്ച് സ്നേഹ സമ്മാനം, ചാന്ദ്രദിനം, അമ്പിളിയും മുയല്‍ക്കുട്ടനും എന്നിങ്ങനെയുള്ള 300 കഥകളാണ് നാൽപതിലേറെ പുസ്തകങ്ങളുടെ രചയിതാവുകൂടിയായ ഹരീഷ് എഴുതിയത്.
കഥ കേള്‍ക്കാന്‍ താൽപര്യമുള്ളവര് 7558837176 എന്ന വാട്സ്ആപ് നമ്പറില്‍ ഒരു മെസേജ് അയച്ചാല്‍ മതി. എറണാകുളം കൂത്താട്ടുകുളം സ്വദേശിയാണ് ഹരീഷ് ആർ. നമ്പൂതിരിപ്പാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.