കോവിഡ് പരിശോധിച്ചാൽ മൊബൈൽ ഫോൺ സമ്മാനം!
text_fieldsവണ്ടൂർ: കോവിഡ് പരിശോധിച്ചാൽ 10,000 രൂപയുടെ മൊബൈൽ ഫോൺ സ്വന്തമാക്കാം. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് വണ്ടൂർ യൂനിറ്റിേൻറതാണ് ഈ വേറിട്ട ഓഫർ. ടി.പി.ആർ നിരക്ക് കുറക്കുന്നതിനോപ്പം കോവിഡ് വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി മൂന്ന് ദിവസങ്ങളിലാണ് ശാന്തിനഗർ, വണ്ടൂർ, വാണിയമ്പലം എന്നിവിടങ്ങളിൽ കോവിഡ് മെഗാ ആൻറിജൻ ടെസ്റ്റ് നടത്തുന്നത്. ഇതിൽ പങ്കെടുത്തവരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തുക.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ ബുധനാഴ്ച നടക്കുന്ന ബംബർ നറുക്കെടുപ്പിൽ മൊബൈൽ ഫോണുമാണ് സമ്മാനം.
തിങ്കളാഴ്ച ശാന്തിനഗർ ജി.എൽ.പി സ്കൂൾ, വരമ്പൻ കല്ല് മദ്റസ എന്നിവിടങ്ങളിൽ ആരംഭിച്ച പരിശോധന ചൊവ്വാഴ്ച വണ്ടൂർ ടൗൺ സ്ക്വയർ, ബുധനാഴ്ച വാണിയമ്പലം ടൗൺ സ്ക്വയർ എന്നിവിടങ്ങളിലായി നടക്കും. നറുക്കെടുപ്പിന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ഗഫൂർ മോയിക്കൽ, കെ.എഫ്.സി സുബൈർ, പി. അബ്ദുൽ നാസർ തുടങ്ങിയവർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.