യുക്രെയ്നിൽ നിന്ന് റൊമാനിയൻ അതിർത്തിയിൽ എത്തിയതായി വണ്ടൂർ സ്വദേശി
text_fieldsവണ്ടൂർ: യുക്രെയ്നിലെ ടെർണോബിൽ കുടുങ്ങിക്കിടന്നിരുന്ന വണ്ടൂർ സ്വദേശി ബാസിത്ത് അഹമ്മദും മറ്റ് 179 സഹപാഠികളും മൂന്ന് ബസിലായി ടെർണോബിൽനിന്ന് റൊമാനിയൻ അതിർത്തിയായ സീററ്റിലെത്തി. മൂന്നര മണിക്കൂർ യാത്ര ചെയ്താണ് അതിർത്തിയിൽ എത്തിയതതെന്ന് ബാസിത്ത് അറിയിച്ചു. യുക്രെയ്നിലെ ടെർനോബിൽ നാഷനൽ യൂനിവേഴ്സിറ്റിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെയും യുക്രെയ്നിലെ എംബസി ഉദ്യോഗസ്ഥന്മാരുടെയും ടെർണോബിൽ യൂനിവേഴ്സിറ്റി അധികൃതരുടെയും സഹായത്താലാണ് യാത്ര തിരിച്ചത്. അതിർത്തിയിൽനിന്നും ബുക്കാറെസ്റ്റ് വിമാനത്താവളത്തിലേക്ക് ആറര മണിക്കൂർ യാത്രയുണ്ട്. കൂട്ടത്തിൽ 65ഓളം വരുന്ന മലയാളി വിദ്യാർഥികളുണ്ട്. ബാക്കിയുള്ള വിദ്യാർഥികൾ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. റൊമാനിയയിലെ ബുക്കാറസ്റ്റ് എയർപോർട്ടിൽനിന്ന് വിമാനം വഴി നാട്ടിൽ എത്തുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളുടെ കുടുംബങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.