ഇതര സംസ്ഥാന ലോറിക്കാർക്ക് പൊതിച്ചോറൊരുക്കി ഷിഹാബും മുഹ്സിനും
text_fieldsവണ്ടൂർ: അങ്ങാടിയിലെത്തുന്ന ദീർഘദൂര ഇതര സംസ്ഥാന ലോറിക്ക് അലൈവ് കാറ്ററിങ് ഉടമ ഷിഹാബും സഹായിയായ എൻ. മുഹ്സിനും കൈ കാണിക്കുമ്പോൾ ജിവനക്കാർ ഇ -പാസുമായി ഇറങ്ങും, പരിശോധനയാണെന്ന് കരുതി.
എന്നാൽ പാസ് നോക്കാതെ പൊതിച്ചോറുകൾ നൽകുമ്പോൾ അത്ഭുതതോടെ പരസ്പരം നോക്കും. ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്ന ഡ്രൈവർമാരുടെ വിശപ്പും ദാഹവും അകറ്റാനാണ് ഇവർ റോഡരികിൽ നിൽക്കുന്നത്. ദിനേന അമ്പതോളം ഭക്ഷണ പൊതികളാണ് ലോക്ഡൗണിൽ വിതരണം ചെയ്യുന്നത്.
നെയ്ച്ചോറും കോഴിക്കറിയും ഒരു കുപ്പിവെള്ളവുമാണ് നൽകുന്നത്. തികച്ചും സൗജന്യമായാണ് വിതരണം. അന്തർ സംസ്ഥാന ലോറി സർവിസ് നടത്തുന്ന പേര് പറയാനാഗ്രഹിക്കാത്ത വണ്ടൂരിലെ ഒരു കച്ചവടക്കാരനാണ് ഈ വിതരണത്തിനു പിന്നിൽ. അദ്ദേഹത്തിെൻറ ഡ്രൈവർമാർ മറ്റു സംസ്ഥാനങ്ങളിൽ ഭക്ഷണത്തിനായി അലയേണ്ട സ്ഥിതി നിരവധി തവണ ഉണ്ടായിട്ടുണ്ട്. അത്തരം അവസ്ഥ ഇവിടെ ആർക്കും സംഭവിക്കരുതെന്ന തീരുമാനമാണ് സൗജന്യ ഉച്ചഭക്ഷണ വിതരണത്തിനു പിന്നിൽ. ഇതിനായി കാറ്ററിങ് ഉടമ ഷിഹാബിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഷിഹാബാകെട്ട സാധനങ്ങൾ വാങ്ങുന്നതിനുള്ള പണം മാത്രമാണ് വാങ്ങുന്നത്.
കൂടാതെ തെൻറ വകയായി ഓരോ പൊതിക്കൊപ്പം ഒരു കുപ്പിവെള്ളവും ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.