വൃക്കകൾ തകരാറിൽ; ഷിജിക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്
text_fieldsവണ്ടൂർ: വൃക്കകൾ തകരാറിലായ യുവതി ചികിത്സ സഹായം തേടുന്നു. തിരുവാലി ഇല്ലത്തുകുന്നിൽ പുതുകോടൻ ദാസെൻറ ഭാര്യ ഷിജിയാണ് (28) സഹായം തേടുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇവരുടെ വൃക്കകൾ തകരാറിലായതിനാൽ മാറ്റിവെക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല.
ഷിജിയുടെ മാതാവ് വൃക്ക നൽകാൻ തയാറാണെങ്കിലും ശസ്ത്രക്രിയക്കുതന്നെ 20 ലക്ഷം രൂപ െചലവ് വരും. ഷിജിയുടെ ഭർത്താവ് ദാസന് കൂലി പണിയാണ്. ഏഴാം ക്ലാസ് വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇവർക്കുള്ളത്. നാട്ടുകാർ എ.പി. അനിൽകുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം എ.പി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. കോമളവല്ലി, സി. ശോഭന എന്നിവർ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡൻറ് കെ. രാമൻകുട്ടി (ചെയർമാൻ), പി. ചന്ദ്രദാസ് (കൺവീനർ), പി. ശശി (ട്രഷറർ) എന്നിവർ ഭാരവാഹികളായും ഷിജി ചികിത്സസഹായ സമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കേരള ഗ്രാമീൺ ബാങ്ക് തിരുവാലി ശാഖയിൽ ഷിജി ചികിത്സാസഹായസമിതി എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40217101087112 . ഐ.എഫ്.എസ്.സി നമ്പർ: KLGB0040217. ഗൂഗ്ൾ പേ നമ്പർ: 9567413738.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.