കായിക സ്വപ്നങ്ങൾക്ക് കുതിപ്പാകാൻ വരുന്നു, വണ്ടൂർ വി.എം.സി മൈതാനത്ത് സ്റ്റേഡിയം
text_fieldsവണ്ടൂർ: വി.എം.സി ഹൈസ്കൂൾ മൈതാനത്ത് സ്റ്റേഡിയം വരുന്നു. രണ്ട് കോടി ചെലവിൽ കായിക വകുപ്പാണ് സ്റ്റേഡിയം നിർമിക്കുന്നത്. കായിക യുവജന ക്ഷേമ വകുപ്പ് ചീഫ് എൻജിനീയർ സി. കൃഷ്ണൻ മൈതാനത്തെത്തി. വൈകീട്ട് മൂന്നോടെയാണ് എത്തിയത്. എ.പി. അനിൽകുമാർ എം.എൽ.എ, ബ്ലോക്ക് പ്രസിഡന്‍റ് കെ.സി. കുഞ്ഞിമുഹമ്മദ്, ജില്ല പഞ്ചായത്തംഗം കെ.ടി. അജ്മൽ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈജൽ എടപ്പറ്റ, സി.പി.എം ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാഖ് എന്നിവർ സംബന്ധിച്ചു.
രണ്ട് കോടി ചെലവിൽ 50 മീറ്റർ നീളത്തിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. മൈതാനത്തിന് സമീപം പോകുന്ന അമ്പലപ്പടി ബൈപാസിെൻറ ഈ ഭാഗത്തെ വളവ് നിവർത്തും. മുൻ മന്ത്രി ഇ.പി. ജയരാജനാണ് സ്റ്റേഡിയം പദ്ധതി ബജറ്റിൽ അവതരിപ്പിച്ച് രണ്ട് കോടി രൂപ വകയിരുത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് അത്യാവശ്യ പദ്ധതികൾക്ക് സർക്കാർ പ്രാധാന്യം നൽകിയതോടെ സാവധാനത്തിലായ പദ്ധതി കായിക മന്ത്രി വി. അബ്ദുറഹ്മാൻ താൽപര്യമെടുത്താണ് ഇപ്പോൾ വേഗത്തിലാക്കുന്നത്. ഭരണാനുമതി ലഭിച്ച പദ്ധതിയുടെ സ്ഥലമാണ് ചീഫ് എൻജിനീയർ സന്ദർശിച്ചത്. ഒന്നാംഘട്ടത്തിന് പുറമേ മറ്റു ഘട്ടങ്ങൾ കൂടി പൂർത്തിയാക്കി മികച്ചൊരു സ്റ്റേഡിയമാക്കി മാറ്റുമെന്ന് എ.പി. അനിൽകുമാർ എം.എൽ.എ പറഞ്ഞു. അടുത്ത വേനലിൽ നിർമാണ പ്രവൃത്തികൾക്ക് തുടക്കമാകും. ഇതോടെ വണ്ടൂരിെൻറ കായിക സ്വപ്നങ്ങൾക്ക് കുതിപ്പാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.