വാണിയമ്പലത്ത് കടകളിൽ കയറിയ കുരങ്ങുകൾ പരിഭ്രാന്തി സൃഷ്ടിച്ചു
text_fieldsവണ്ടൂർ: വാണിയമ്പലത്ത് പരിഭ്രാന്തി പടർത്തി വാനരന്മാർ. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് കുരങ്ങന്മാർ താളിയംകുണ്ട് റോഡിലെ കടകളിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ചത്.
അങ്ങാടിയോട് ചേർന്ന തെങ്ങിൽ തോപ്പിൽനിന്നാണ് താളിയംകുണ്ട് റോഡിലെ സ്വകാര്യ ക്ലിനിക്കിലേക്ക് ഓടിക്കയറിയത്. ഇതോടെ ക്ലിനിക്കിലുണ്ടായിരുന്നവരും ഡോക്ടറെ കാണാനെത്തിയവരും പുറത്തേക്കിറങ്ങി. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരും ട്രോമാകെയർ രംഗങ്ങളും സ്ഥലത്തെത്തി. തുടർന്ന് ഹെൽമറ്റ് ധരിച്ച് വടിയുമായി ക്ലിനിക്കിെൻറ അകത്തുകയറി ഏെറനേരം പണിപ്പെട്ടാണ് കുരങ്ങന്മാരെ പുറത്തിറക്കിയത്.
പുറത്തേക്കിറങ്ങിയ കുരങ്ങന്മാർ റോഡിൽ കൂടിയ ആൾക്കൂട്ടത്തെ കണ്ട് തൊട്ടടുത്ത തയ്യൽ കടകളിലും തുണിക്കടയിലും ഓടിക്കയറി. അരമണിക്കൂറോളം പണിപ്പെട്ടാണ് വനപാലകരും ട്രോമാകെയർ അംഗങ്ങളും വാനരന്മാരെ തുരത്തിയത്. ഫോറസ്റ്റ് ഓഫിസർ വൈ. മുത്താലി, വാച്ചർ സി.കെ. ഷരീഫ്, ഡ്രൈവർ വൈ. അനീസ്, വണ്ടൂർ ട്രോമാകെയർ ലീഡർ കെ.ടി. ഫിറോസ്, ട്രഷറർ എം. ഹസൈൻ, കെ. ഷിഹാബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.