അർധരാത്രി ഭർത്താവ് ഇറക്കിവിട്ട യുവതിയെയും കുട്ടികളെയും ബന്ധുവീട്ടിലേക്ക് മാറ്റി
text_fieldsവണ്ടൂർ (മലപ്പുറം): യുവാവ് വീട്ടിൽനിന്ന് ഇറക്കിവിട്ട ഭാര്യയേയും കുട്ടികളെയും ഭാര്യാമാതാവിനെയും ബന്ധുവിെൻറ വീട്ടിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3.30ഓടെയാണ് യുവതിയും നവജാത ശിശുക്കളടക്കമുള്ള കുട്ടികളും നടുവത്ത് ചേന്ദംകുളങ്ങരയിലെ വസതിയിൽനിന്ന് പൊലീസ് സാന്നിധ്യത്തിൽ ചീക്കോട് തടപ്പറമ്പിലെ മാതൃമാതാവിെൻറ വീട്ടിലേക്ക് പോയത്.
മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് യുവതിയുടെ മാതാവ് നൽകിയ അപേക്ഷ പ്രകാരമാണ് കമ്മിറ്റി അംഗം പി. ഷീന ഉത്തരവ് നൽകിയത്. തിങ്കളാഴ്ച രാവിലെ 11.30ന് നടന്ന ഓൺലൈൻ സിറ്റിങ്ങിൽ ചെയർമാൻ ഷാജേഷ് ഭാസ്കറും മറ്റു അംഗങ്ങളും പങ്കെടുത്തു. കഴിഞ്ഞ 19ന് അർധരാത്രിയോടെയാണ് യുവതിയുടെ ഭർത്താവ് കല്ലിടുമ്പിൽ ഷെമീർ 21 ദിവസം പ്രായമുള്ള രണ്ട് ഇരട്ട കുട്ടികളെയടക്കം നാല് കുട്ടികളെയും ഭാര്യാമാതാവിനെയും അടിച്ചിറക്കി വിട്ടത്.
വിവരമറിഞ്ഞ് പഞ്ചായത്ത് അംഗവും ട്രോമകെയർ പ്രവർത്തകരും ചേർന്ന് താൽക്കാലിക താമസ സൗകര്യം ഒരുക്കി. 21ന് മലപ്പുറം സ്നേഹിതയിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് സ്നേഹിത അധികൃതരാണ് മറ്റു സംരക്ഷണവും നിയമസഹായവും നൽകിയത്. യുവതിയുടെ പരാതി പ്രകാരം വണ്ടൂർ പൊലീസ് ഷെമീറിെൻറ പേരിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ, ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.