തിരുവാലിയിലും കാരക്കുന്നിലും പെട്രോൾ പമ്പിൽ മോഷണം
text_fieldsവണ്ടൂർ: തിരുവാലി പെട്രോൾ പമ്പിൽനിന്ന് 1.9 ലക്ഷം രൂപയും ലാപ്ടോപ്പും മോഷണം പോയി. ബുധനാഴ്ച പുലർച്ച നാലിന് പമ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 12ഓടെയാണ് ജീവനക്കാർ പമ്പ് അടച്ചു പോയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പുലർച്ച മൂന്നിനാണ് ഓഫിസിെൻറ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കടന്നത്. ഉടമ തോടായത്ത് പള്ളിക്കതൊടി ദിനേശിെൻറ പരാതിയിൽ എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മഞ്ചേരി: കാരക്കുന്ന് ഇന്ധന പമ്പിൽ മോഷണം. ബുധനാഴ്ച പുലർച്ച 2.30നാണ് സംഭവം. 3000ത്തോളം രൂപ നഷ്ടമായി. മുണ്ടും ഷർട്ടും ധരിച്ചെത്തിയ യുവാവ് ഓഫിസിെൻറ പൂട്ട് തകർത്താണ് അകത്ത് കയറിയത്.
പത്ത് മിനിറ്റ് ഓഫിസിൽ ചെലവഴിച്ചതിനുശേഷം സൂക്ഷിച്ചിരുന്ന 10 രൂപയുടെ നാണയങ്ങളും നോട്ടുമാണ് മോഷ്ടിച്ചത്. മുഖം മറച്ചും കൈയുറ ധരിച്ചുമാണ് മോഷ്ടാവ് എത്തിയത്. ഇയാളുടെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞമാസം മുള്ളമ്പാറയിലെ പമ്പിലും മോഷണം നടന്നിരുന്നു. മഞ്ചേരി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.