അതി ദരിദ്രരെ ചേർത്തുപിടിച്ച് വണ്ടൂർ പഞ്ചായത്ത്
text_fieldsവണ്ടൂർ: അതിദരിദ്ര കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യ കിറ്റ് നൽകുന്ന പദ്ധതിക്ക് വണ്ടൂർ പഞ്ചായത്തിൽ തുടക്കം. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം. പഞ്ചായത്തിൽ പ്രത്യേക സർവേ നടത്തി കണ്ടെത്തിയ 84 കുടുംബങ്ങൾക്ക് എല്ലാ മാസവും നൽകുന്ന ഭക്ഷ്യകിറ്റിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റ നിർവഹിച്ചു.
ഈ കുടുംബങ്ങളിൽ വീട് ആവശ്യമുള്ളവർക്ക് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നൽകുക, മരുന്ന് വിതരണം, മക്കൾക്ക് പഠനത്തിാവശ്യമായ ധനസഹായം എന്നിവ കൂടി പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി. ജ്യോതി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ ഇ. തസ്നിയ ബാബു, സി.ടി.പി ജാഫർ, സെക്രട്ടറി എൻ. മമ്മദ് അബ്ദുൽ ലത്തീഫ്, അസിസ്റ്റൻറ് സെക്രട്ടറി എസ്. അമീന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.