ഇടിമിന്നലിൽ വീടിന്റെ ചുമരും വൈദ്യുതി ഉപകരണങ്ങളും നശിച്ചു
text_fieldsവണ്ടൂർ: മഴക്കൊപ്പമെത്തിയ കാറ്റിലും ഇടിമിന്നലിലും മലയോര മേഖലയിൽ വ്യാപക നാശനഷ്ടം. പോരൂർ ചേരിപ്പറമ്പ് ചാത്തങ്ങോട്ട് പുറം കാട്ടുമുണ്ട ഹൗസിൽ സുബ്രഹ്മണ്യനും കുടുംബവും ഇടിമിന്നലിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. വീടിന് വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 11 ഓടെയാണ് മേഖലയിൽ ശക്തിയായി കാറ്റുവീശാൻ തുടങ്ങിയത്. തുടർന്നാണ് ഇടിമിന്നൽ എത്തിയത്. ഒപ്പം ചെറിയ തോതിൽ മഴ പെയ്യാനും തുടങ്ങി. അർധരാത്രി 1.30നുള്ള ഇടിമിന്നലിലാണ് സുബ്രമണ്യന്റെ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചത്.വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ശബ്ദം കേട്ട് ഞെട്ടി ഉണർന്നതായി സുബ്രമണ്യൻ പറയുന്നു
വീടിന്റെ തറ ഭാഗത്തും ചുമരുകളിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. വയറിങ്ങും ടി.വി അടക്കമുള്ള വൈദ്യുത ഉപകരണങ്ങളും പൂർണമായും നശിച്ചിട്ടുണ്ട്. ഇടിമിന്നലേറ്റ് അടുക്കള ഭാഗത്ത് ചുമരിൽ വലിയൊരു ദ്വാരം രൂപപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.