യുവാക്കളും െപാലീസും കൈകോർത്തു; 'അമ്മ' വീടിെൻറ പാലുകാച്ചൽ ആഘോഷമായി
text_fieldsവണ്ടൂർ: പഞ്ചായത്തിെൻറ ഭവന നിർമാണ പദ്ധതികൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വാതിലടച്ചപ്പോൾ വണ്ടൂർ, വാണിയമ്പലത്തെ അമ്മമാർക്ക് വീടൊരുക്കി പ്രദേശത്തെ യുവാക്കളും പൊലീസും.
പുളക്കുന്നിലെ വീടിെൻറ താക്കോൽ പുതുവത്സരത്തിൽ സി.ഐ സുനിൽ പുളിക്കൽ കൈമാറി. ഏതുനിമിഷവും നിലംപൊത്താറായ വീട്ടിൽ കഴിഞ്ഞിരുന്ന വാണിയമ്പലം പൂളക്കുന്നിലെ 96കാരി കുറുമ്പക്കും 63കാരിയായ മകൾ രാധക്കുമാണ് 2021 പുത്തൻപുലരിയായി മാറിയത്.
പഞ്ചായത്തിെൻറ ഭവന പദ്ധതികളിൽ അപേക്ഷ നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നാണ് നാട്ടുകാരനായ എം. വിജേഷ് പ്രദേശത്തെ യുവാക്കളേയും നാട്ടുകാരെയും ഉൾപ്പെടുത്തി വാടസ്ആപ് ഗ്രൂപ് രൂപവത്കരിച്ച് ധനസമാഹരണം ആരംഭിച്ചത്. നിർമാണത്തിെൻറ മേൽനോട്ട ചുമതല ഏറ്റെടുത്ത് പൊലീസും 'അമ്മ'വീടിെൻറ ഭാഗമായി. വഴിപോലുമില്ലാതിരുന്ന നിർമാണ സ്ഥലത്തേക്ക് സാമഗ്രികൾ എത്തിക്കാൻ വരെ പൊലീസും നാട്ടുകാർക്കൊപ്പം ചേർന്നു.
കല്ലും സിമൻറും കമ്പിയുമടക്കം സാധനങ്ങൾ ഓരോരുത്തരായി എത്തിച്ചപ്പോൾ സാമ്പത്തികമായി സഹായിക്കാൻ കഴിയാത്തവർ നിർമാണ പ്രവൃത്തിയിൽ കൂടെനിന്നു.
ഏഴുലക്ഷം ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. ചടങ്ങുകൾക്ക് കെ. കമർ, കെ.വി. ഗിരീഷ്, വിജി ആർടോൺ, അഡ്വ. സാബു, എം. സക്കീർ, കൂട്ടീരി സലീം, നാലകത്ത് മുഹ്സിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.