വാരിയൻകുന്നത്തിെൻറ കുടുംബമെത്തി, തമിഴ്നാട് പോത്തന്നൂരിൽനിന്ന്
text_fieldsമലപ്പുറം: റമീസ് മുഹമ്മദ് രചിച്ച 'സുൽത്താൻ വാരിയൻകുന്നൻ' പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ വാരിയൻകുന്നത്തിെൻറ കുടുംബമെത്തിയത് കോയമ്പത്തൂരിലെ പോത്തന്നൂരിൽനിന്ന്. കുഞ്ഞഹമ്മദ് ഹാജിയുടെ മകൻ വീരാവുണ്ണിയുടെ പേരമക്കളാണ് എത്തിയത്.
ഖദീജ, മുഹമ്മദ്, മൊയ്തീൻ, ഫാത്തിമ എന്നിവരാണ് വീരാവുണ്ണിയുടെ മക്കൾ. ഖദീജയുടെ മകൻ അബൂബക്കർ, ഭാര്യ ഗുർഷിത് ബീഗം, മകൻ സാജിദ്, മുഹമ്മദിെൻറ മകൾ ഹാജറ, ഭർത്താവ് സുലൈമാൻ, മക്കളായ നാസർ, റാഫി, ജമീല ഉൾപ്പെടെ 35 പേരാണ് വ്യാഴാഴ്ച മലപ്പുറത്ത് എത്തിയത്. വാരിയൻകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുെട പിൻമുറക്കാർ ഇദ്ദേഹത്തിെൻറ ഫോട്ടോ കാണുകയും രൂപസാദൃശ്യമുള്ളതായി അറിയിക്കുകയും ചെയ്തു.
പ്രകാശനച്ചടങ്ങിൽ സംസാരത്തിനിടെ ഹാജറയുടെ കണ്ഠമിടറി. വല്യുപ്പയുടെ പിതാവിനെക്കുറിച്ച് വല്യുപ്പ പറഞ്ഞുതന്ന ഓർമകൾ ചരിത്ര പുസ്തകമാകുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. വാരിയൻകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ വെടിവെച്ച് കൊന്ന കോട്ടക്കുന്ന് വ്യാഴാഴ്ച ഇവർ സന്ദർശിച്ചിരുന്നു. കുഞ്ഞമ്മദ് ഹാജിയെ ബ്രിട്ടീഷുകാർ വെടിവെച്ച് കൊലപ്പെടുത്തിയപ്പോൾ മകൻ ബീരാവുണ്ണിയെ ബെല്ലാരി ജയിലിലടച്ചു. അവിടെനിന്ന് പാളയം കോട്ടയിലേക്കും പിന്നീട് കോയമ്പത്തൂരിലെ പോത്തന്നൂരിലേക്കും അയക്കുകയായിരുന്നു. ഞായറാഴ്ച കുടുംബം പോത്തന്നൂരിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.