600 പേർക്ക് പാർസൽ ബിരിയാണിയുമായി കെണ്ടയ്ൻമെൻറ് സോണിൽ ഒരു വിവാഹം
text_fieldsവാഴക്കാട്: വ്യാഴാഴ്ചയായിരുന്നു ഡോ. ഷബീബിെൻറ വിവാഹം. ആർഭാട വിവാഹത്തിനോട് നോ പറഞ്ഞ യുവ ഡോക്ടർ, വിവാഹസദ്യ വേണ്ടെന്ന് വെക്കുകയും അയൽ വീടുകളിലെ 600 പേർക്ക് പാർസൽ ബിരിയാണി എത്തിച്ചു കൊടുക്കുകയുമായിരുന്നു.
ഒരാഴ്ചയായി കെണ്ടയ്ൻമെൻറ് സോണിലായ വാഴക്കാട് പഞ്ചായത്തിലെ കുന്നുമ്മൽ കുഞ്ഞു മുഹമ്മദ്-സഈ ദ ദമ്പതികളുടെ മകനായ ഷബീബിെൻറ അഭ്യർഥന മാനിച്ച് സിസ്കോ ക്ലബ് പ്രവർത്തകരാണ് ബിരിയാണി പാചകവും പാർസൽ പാക്കിങ്ങും നിർവഹിച്ചത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ഭക്ഷണ വിതരണം നാട്ടുകാരിലും ക്രമസമാധാന പാലകരിലും കൗതുകത്തോടൊപ്പം മതിപ്പും ഉളവാക്കി. ആലുവ രാജഗിരി മെഡിക്കൽ കോളജിൽനിന്ന് റേഡിയോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഡോ. ഷബീബിെൻറ വധു മമ്പാട് ഠാണ സ്വദേശി സഫ്വത്ത് ബാബുവിെൻറ മകൾ ഡോ. വഫയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.