വഴിക്കടവിൽ കോളറ സ്ഥിരീകരിച്ചു; ആരോഗ‍്യവകുപ്പ് അടിയന്തര യോഗം വിളിച്ചു
text_fieldsനിലമ്പൂർ: വഴിക്കടവിൽ കോളറ രോഗം സ്ഥിരീകരിച്ചു. പുരുഷനായ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് മെഡിക്കൽ ഓഫിസർ ഡോ. അമീൻ ഫൈസൽ പറഞ്ഞു.അതേസമയം, പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മൂന്നിലധികം പേർക്ക് രോഗം ബാധിച്ചതായും പറയുന്നുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര‍്യത്തിൽ പഞ്ചായത്തിന്‍റെ സഹകരണത്തോടെ ആരോഗ‍്യവകുപ്പ് ഞായറാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10ന് പഞ്ചായത്ത് ഹാളിലാണ് യോഗം ചേരുക.
യോഗം സ്ഥിരീകരിക്കപ്പെട്ട പത്താം വാര്‍ഡില്‍ ഉൾപ്പെട്ട പഞ്ചായത്ത് അങ്ങാടി മുതല്‍ വഴിക്കടവ് ആനമറി വരെയുള്ള ഹോട്ടലുടമകൾ, കൂള്‍ബാറുടമകൾ, ഇറച്ചിക്കടക്കാര്‍, ഫ്രൂട്ട്സ് കച്ചവടക്കാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവർ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണം. ശനിയാഴ്ച പഞ്ചായത്തിൽ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്നു. ഇതിലെ തീരുമാനപ്രകാരമാണ് ഞായറാഴ്ച അടിയന്തര യോഗം വിളിച്ചത്.
പഞ്ചായത്തിലെ ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ആരോഗ‍്യവകുപ്പ് പരിശോധന നടത്തും.മലിനജല ഉപയോഗം ശ്രദ്ധയിൽപെട്ടാൽ സ്ഥാപനങ്ങൾക്കെതിരെ നടപടി ഉണ്ടാവും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ‍്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മലിനജലം ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. മലിനജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.