ക്വാർട്ടേഴ്സ് ഉടമക്ക് മർദനം: മൂന്നുപേർ അറസ്റ്റിൽ
text_fieldsവഴിക്കടവ്: കമ്പളക്കല്ലിലെ വാടക ക്വാർട്ടേഴ്സിലുണ്ടായ അടിപിടിയിൽ മൂന്നുപേരെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കല്ല് സ്വദേശികളായ കവണംചേരി റഹീം (30), പുലിക്കോടൻ ഫൈസൽ (44), ഇരിക്കാലിക്കൽ സുധീർ ബാബു (36) എന്നിവരെയാണ് എസ്.ഐ തോമസ് കുട്ടി ജോസഫ് അറസ്റ്റ് ചെയ്തത്.
നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ക്വാർട്ടേഴ്സിൽനിന്ന് ഒഴിയാൻ പറഞ്ഞതിലുള്ള വിരോധം കാരണം പ്രതികൾ ക്വാർട്ടേഴ്സ് ഉടമയെയും സഹോദരന്മാരെയും കത്തികൊണ്ടുകുത്തിയും കല്ലുകൊണ്ടിടിച്ചും ഗുരുതര പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്. പ്രതികളും സുഹൃത്തുക്കളും മദ്യപിച്ചശേഷം മറ്റു താമസക്കാരെയും പരിസരവാസികളെയും അസഭ്യം പറയുകയും അടിപിടി ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന പരാതിയെ തുടർന്നാണ് ഇവരോട് ക്വാർട്ടേഴ്സ് ഒഴിയാൻ ആവശ്യപ്പെട്ടതെന്ന് ഉടമ പരിതിയിൽ പറയുന്നു.
സീനിയർ സി.പി.ഒ ഇ.എൻ. സുധീർ, കെ. സുനിൽ, സി.പി.ഒ മൺസൂർ അലി എന്നിവരാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.