വാഹന പരിശോധന ഡിജിറ്റൽ ; പരിഷ്കാരത്തിനൊപ്പം പരാതിയും
text_fieldsമലപ്പുറം: വാഹന പരിേശാധനക്ക് മോേട്ടാർ വാഹന വകുപ്പ് പുതിയ സംവിധാനം നടപ്പാക്കിയിട്ട് ഒരു മാസം പിന്നിടുന്നു. കഴിഞ്ഞ മാസമാണ് വാഹന പരിേശാധന മോേട്ടാർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം ഡിജിറ്റലാക്കിയത്. പരിശോധന ഡിജിറ്റലാക്കുന്ന ഇ-ചലാൻ പദ്ധതിയാണ് ജില്ലയിലും സജീവമായി മുന്നോട്ട് പോകുന്നത്. ഇതോടെ വകുപ്പിനെതിരെ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.
ഇവ നിഷേധിക്കുകയാണ് അധികൃതർ ചെയ്യുന്നത്.ജില്ലയിൽ ഇത്തരത്തിൽ പരാതികൾ ഉയർന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നിലവിൽ എൻഫോഴ്സ്മെൻറ് വിഭാഗത്തിെൻറ ആറ് സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്. പൊലീസും ഇ ചലാൻ സംവിധാനം ആരംഭിച്ചിട്ടുണ്ടെങ്കിലും നിലവിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് സിറ്റി പൊലീസ് പരിധികളിൽ മാത്രമാണ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
പരിശോധന ഡിജിറ്റലാകുേമ്പാൾ
നാഷനൽ ഇൻഫർമാറ്റിക് സെൻറിെൻറ ഇ ചലാൻ സോഫ്റ്റ്‌വെയറും കേന്ദ്ര ഗതാഗത വകുപ്പിെൻറ വാഹൻ സാരഥി സോഫ്റ്റ് വെയറും ബന്ധിപ്പിച്ചാണ് പുതിയ ഓൺലൈൻ സംവിധാനം പ്രവർത്തിക്കുന്നത്.
വാഹനത്തിെൻറ നമ്പർ നൽകുന്നതോടെ വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും പരിശോധനവേളയിൽ ഉദ്യോഗസ്ഥർക്ക് ലഭിക്കും. പരിശോധനക്കിടെ വാഹനം നിർത്തിയില്ലെങ്കിലും ഉദ്യോഗസ്ഥർക്ക് ആ വാഹനത്തിെൻറ വിശദാംശങ്ങൾ ലഭ്യമാകും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പിഴതുക അറിയിപ്പും അടയ്ക്കാനുള്ള ഓൺലൈൻ ലിങ്കും ഉടമയുടെ മൊബൈലിലെത്തും. പിഴ തുക അടയ്ക്കാനായി പോയിൻറ് ഒാഫ് സെയിൽ (പി.ഒ.എസ്) മെഷീനുകൾ ലഭ്യമാക്കിയിട്ടുണ്ട്. എ.ടി.എം കാർഡുപയോഗിച്ച് പിഴ അടക്കാം.
ഉദ്യോഗസ്ഥരുടെ മൊബൈൽ ഉപയോഗിച്ച് ഇ ചെലാൻ ആപ്ലിക്കേഷനിലൂടെ പിഴയുടെ ലിങ്ക് വാഹന ഉടമക്ക് അയക്കാനാവും. ഇതുവഴി ഓൺലൈനായും അടയ്ക്കാം. ഒരു മാസത്തിന് ശേഷവും തുക അടച്ചില്ലെങ്കിൽ കേസിെൻറ വിശദാംശങ്ങൾ അടക്കം വിർച്വൽ കോടതികളിലെത്തും. പിഴ അടച്ചില്ലെങ്കിൽ വാഹനം ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇതോടെ, ഭാവിയിൽ മോേട്ടാർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭിക്കുന്നതിനെയും ബാധിക്കും.
പിഴ തുക വർധിച്ചോ?
വാഹന പരിശോധന ഡിജിറ്റലാക്കിയതിന് േശഷം നേരത്തെയുണ്ടായിരുന്ന പിഴ തന്നെയാണ് ഇൗടാക്കുന്നതെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 23ന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ നിരക്കാണ് നിയമലംഘനങ്ങൾക്ക് ഇൗടാക്കുന്നത്. എന്നാൽ, പരിശോധന ഡിജിറ്റലായതോടെ തുകയിൽ ഇളവ് നൽകാൻ അധികൃതർക്ക് സാധിക്കില്ല. നേരത്തെ, രൂപമാറ്റം അടക്കമുളള ലംഘനങ്ങൾക്ക് ചില ഉദ്യോഗസ്ഥർ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് തുകയിൽ ചെറിയ ഇളവ് നൽകാറുണ്ടായിരുന്നു. പുതിയ സംവിധാനത്തിൽ ഉദ്യോഗസ്ഥർ സോഫ്റ്റ്വെയറിലേക്ക് അപ്ലോഡ് ചെയ്യുന്ന നിയമ ലംഘനത്തിന് എത്രയാണോ സർക്കാർ അംഗീകരിച്ചിരിക്കുന്ന പിഴ, അത് അടയ്ക്കൽ നിർബന്ധമാണ്. ഇതിൽ ഇളവ് നൽകാൻ സാധിക്കില്ല.
ബുൾബാറുകൾ നിയമവിരുദ്ധമെന്ന് അധികൃതർ
അപകടമുണ്ടാകുന്ന സാഹചര്യത്തിൽ കേടുപാടുകൾ സംഭവിക്കാതിരിക്കാനായി വാഹനങ്ങൾ വാങ്ങിയതിന് ശേഷം അധികമായി സ്ഥാപിക്കുന്ന ബുൾബാറുകൾ നിയമവിരുദ്ധമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇത്തരത്തിലുളള വാഹനങ്ങളിൽനിന്ന് പിഴ ഇൗടാക്കുകയും ചെയ്യും. ഇത് സ്ഥാപിക്കുന്നതോടെ വാഹനത്തിെൻറ സുരക്ഷയെ ബാധിക്കുമെന്നും വാഹനം ഒാടിച്ചയാൾക്ക് കൂടുതൽ പരിക്ക് പറ്റുമെന്നാണ് ഇവർ പറയുന്നത്. വാഹനങ്ങളുടെ രൂപകൽപ്പന പ്രകാരം മറ്റ് വണ്ടികളുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുേമ്പാൾ ആദ്യം ബാധിക്കേണ്ടത് അതിെൻറ മുൻഭാഗത്തെയാണ്. ഇതിന് ശേഷം മാത്രമേ യാത്രക്കാർ ഇരിക്കുന്ന ഭാഗത്തേക്ക് അപകടത്തിെൻറ ആഘാതമുണ്ടാകുക. എന്നാൽ, ബുൾബാറുകൾ സ്ഥാപിക്കുന്നതോടെ ഇതിന് വിരുദ്ധമായിട്ടായിരിക്കും സംഭവിക്കുകയെന്നും ജോ.ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത് മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കൂടാതെ, എയർബാഗുകളുള്ള വാഹനത്തിന് മുൻഭാഗത്തെ സെൻസറുകളും പ്രവർത്തിക്കില്ല. ഇതെല്ലാം പരിഗണിച്ചാണ് സുപ്രീംകോടതി ബുൾബാറുകൾ വിലക്കിയതെന്നും അധികൃതർ പറഞ്ഞു.
സ്റ്റിക്കറുകൾക്ക് പിഴ?
വാഹനത്തിൽ പതിച്ചിരിക്കുന്ന സ്റ്റിക്കറുകൾക്കും പിഴ ഇൗടാക്കുന്നതായി വിമർശനം ഉയരുന്നുണ്ട്. സ്റ്റിക്കറുകൾ പതിച്ചതിന് നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വാഹനത്തിെൻറ കാഴ്ചയെ മറക്കാത്ത രീതിയിലുള്ള സ്റ്റിക്കറുകൾക്ക് എതിരെ ഒന്നും പിഴ ഇൗടാക്കിയിട്ടില്ല. കൂടാതെ, ഗ്ലാസിെൻറ മുകളിൽ വലിയ സ്റ്റിക്കറുകൾ പാടില്ല. അപകടമുണ്ടായാൽ ഇൗ ഗ്ലാസുകൾ പൊടിയണം. ശരീരത്തിൽ തുളച്ചുകയറാൻ പാടില്ല. സ്റ്റിക്കർ പതിക്കുന്നതോടെ കഷണങ്ങളായാണ് ഗ്ലാസുകൾ പൊട്ടുക. ഇത് അപകടം വർധിക്കും. വാഹനത്തിെൻറ ബോഡിയിൽ സ്റ്റിക്കറുകൾ പതിക്കുന്നതിന് തങ്ങൾ എതിരല്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു.
അമിത വേഗത, മദ്യപിച്ചിട്ടുള്ള ഡ്രൈവിങ്, ലൈസൻസില്ലാതെ വാഹനം ഒാടിക്കൽ, അമിത ഭാരം കയറ്റൽ, അപകടകരമായ രീതിയിൽ വാഹനം ഒാടിക്കൽ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. അനുവദിച്ച പരിധിയെക്കാൾ കൂടുതൽ ഡെസിബലുകളിലുള്ള എയർേഹാണുകൾ ഉപയോഗിക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
'നമ്പറി'ടണ്ടാ...
നമ്പർ പ്ലേറ്റുകളിൽ 'മോടി'കൂട്ടുന്നവർക്കും പണി കിട്ടും. 2019 ഏപ്രിൽ ഒന്ന് മുതൽ പുതിയ വാഹനങ്ങൾ അതി സുരക്ഷ രജിസ്ട്രേഷൻ പ്ലേറ്റുകൾ നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് വാഹന നിർമാതാക്കൾ നിയോഗിച്ച ഡീലർമാർ തന്നെയാണ് ഘടിപ്പിച്ചു നൽകുക. ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിങ് ചാർജും വാഹന വിലയിൽ ഉൾപ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല. ഇതിന് മുമ്പുള്ള ഒാരോ വിഭാഗം വാഹനങ്ങൾക്കും നമ്പർ പ്ലേറ്റുകൾക്കും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഫാൻസി രീതിയിൽ പ്രദർശിപ്പിക്കുന്നവർക്ക് എതിരെയാണ് അധികൃതർ നടപടികൾ സ്വീകരിക്കുന്നത്.
അംഗീകൃത രൂപമാറ്റങ്ങൾ
വാഹനങ്ങൾ വാങ്ങിയതിന് ശേഷം അതിൽ മോേട്ടാർ വാഹന വകുപ്പിെൻറ അനുമതിയോടെ ചില മാറ്റങ്ങൾ വരുത്താം. എന്നാൽ, വാഹനത്തിെൻറ സുരക്ഷെയ ബാധിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾക്ക് പിഴ ഇൗടാക്കും. വാഹനത്തിെൻറ നിറം പൂർണമായി മാറ്റാം. ബാറ്ററിയിലേക്ക് മാറ്റുന്നതിനും സി.എൻ.ജിയിലേക്ക് മാറുന്നതിനും കുഴപ്പമില്ല. ഇതിനെല്ലാം വകുപ്പിൽ നിന്നും അനുമതി വാങ്ങണമെന്ന് മാത്രം.
അലോയ് വീലുകളെ സംബന്ധിച്ചാണ് കൂടുതലും പരാതികൾ ഉയർന്നിരിക്കുന്നത്. വാഹനത്തിെൻറ നിർമാതാക്കൾ നിശ്ചയിച്ചതിന് അപ്പുറത്തേക്കുള്ള മാറ്റങ്ങൾ അംഗീകരിക്കിെല്ലന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് അധികൃതർ മറുപടി പറയുന്നത്. വാഹനത്തിെൻറ പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ വരുത്തുന്ന മാറ്റങ്ങൾക്കാണ് പിഴ ഇൗടാക്കുന്നത്. സൺഫിലിമുകൾ ഒരു തരത്തിലും അനുവദനീയമല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.