ദേശീയപാത നിർമാണത്തിന്റെ ഭാഗമായി വെളിയങ്കോട് ജനവാസ മേഖലയിലേക്ക് വെള്ളം ഒഴുക്കുന്നതായി പരാതി; കലക്ടർ റിപ്പോർട്ട് നൽകാൻ ഹൈകോടതി ഉത്തരവ്
text_fieldsവെളിയങ്കോട്: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കനാലിൽ നിന്നുള്ള വെള്ളം ജനവാസ മേഖലയിലേക്കും ഖബർസ്ഥാനിലേക്കും ഒഴുക്കി വിടുന്നതായി പരാതി. ഇതേ തുടർന്ന് വെളിയങ്കോട് മഹല്ല് കമ്മറ്റി നൽകിയ പരാതിയിൽ കലക്ടറോട് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവ്. പരാതിയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് സെപ്തംബർ 18ന് മുമ്പ് വിശദമായ റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം.
പുതുപൊന്നാനി പാലം മുതൽ വെളിയങ്കോട് വരെയുള്ള പ്രദേശത്തെ ആറ് കലുങ്കുകൾ വഴിയാണ് വെള്ളം ജനവാസ മേഖലയിലേക്ക് എത്തുന്നത്. നേരത്തെ ഈ ഭാഗത്തെ മഴവെള്ളം കാഞ്ഞിരമുക്ക് പുഴയിലേക്കാണ് ഒഴുകിയിരുന്നത്. എന്നാൽ കാന ഉയർത്തി നിർമിച്ചതോടെ മഴ വെള്ളം സമീപത്തെ വീടുകളുടെ പറമ്പുകളിലേക്കാണ് എത്തുന്നത്. ഇതോടെ പഞ്ചായത്തിലെ ആറ് വാർഡുകളിലുള്ളവർ ദുരിതത്തിലാണ്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും ദേശീയപാത അധികൃതർക്കും പരാതി നൽകിയിരുന്നു.
തുടർന്ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് സംഭവം അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ കലക്ടറോട് കോടതി ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.