കടലാമ സംരക്ഷണം ഊർജിതമാക്കാൻ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്
text_fieldsവെളിയങ്കോട്: കടലാമ സംരക്ഷണം ഊർജിതമാക്കാൻ വെളിയങ്കോട് ഗ്രാമപഞ്ചായത്ത്. വംശനാശം വരുന്ന കടലാമകളുടെ സംരക്ഷണത്തിനായി ജൈവ വൈവിധ്യ ബോർഡ് സഹകരണത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനുമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ബയോഡൈവർസിറ്റി മാനേജ്മെന്റ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ ബോർഡ് ജില്ല കോഓഡിനേറ്റർ ആർ. അനിൽ കുമാർ മുഖ്യാതിഥിയായിരുന്നു. പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാൻ യോഗം തീരുമാനിച്ചു.
ഡിസംബർ മുതൽ മാർച്ച് വരെയാണ് ആമ മുട്ടയിടാൻ കരക്ക് കയറുന്നത്. അപൂർവ ഇനത്തിൽപ്പെട്ട കടലാമകളാണ് വെളിയങ്കോട് പത്തുമുറി കടൽ തീരം തേടി എത്തുന്നത്. മുട്ടകൾ ശേഖരിക്കുന്നതിനും സംരക്ഷിച്ച് വിരിയിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തുന്ന പരിപാലകർക്ക് ആവശ്യമായ കാര്യങ്ങൾ ഗ്രാമ പഞ്ചായത്ത് നൽകി വരുന്നുണ്ട്.
കടലാമ പരിപാലകർക്കാവശ്യമായ സാധന സാമഗ്രികൾ വാർഡ് അംഗം മുസ്തഫ മുക്രിയത്തിലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.