സ്വതന്ത്രരെ വലയിലാക്കാൻ മുന്നണികൾ
text_fieldsവെളിയങ്കോട്: വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിൽ ഒമ്പതെണ്ണം എൽ.ഡി.എഫ് നേടിയപ്പോൾ എട്ടു വാർഡുകൾ നേടിയത് യു.ഡി.എഫ്. പതിനാറാം വാർഡിൽ നിന്നു ജയിച്ച ലീഗ് വിമത ഫൗസിയ ആർക്കൊപ്പം നിൽക്കുന്നു എന്നത് നിർണായകം.
നിഷ്പക്ഷ നിലപാട് എടുക്കുകയോ ഇടതുപക്ഷത്തോടൊപ്പം നിൽക്കുകയോ ചെയ്താൽ ഇടതുപക്ഷത്തെ പ്രസിഡൻറ് സ്ഥാനാർഥിക്കു ജയിച്ചു കയറാനാകും. എന്നാൽ യു.ഡി.എഫിനൊപ്പം നിന്നാൽ നറുക്കെടുപ്പിലൂടെ മാത്രമേ പ്രസിഡൻറിനെ തെരഞ്ഞെടുക്കാനാകൂ. ഫൗസിയയെ ഇരു മുന്നണികളും സമീപിച്ചിട്ടുണ്ട്.
19 വാർഡുകൾ ഉള്ള മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷത്തിന് ഒൻപത് സീറ്റും യു.ഡി.എഫിന് എട്ടുസീറ്റും ലഭിച്ചിട്ടുണ്ട്. ഒരു സ്വതന്ത്ര സ്ഥാനാർഥിയും ഒരു എസ്.ഡി.പി.ഐ സ്ഥാനാർഥിയുമാണ് മറ്റുള്ളവർ. പഞ്ചായത്തിലെ പത്തൊൻപതാം വാർഡിൽ നിന്നു ജയിച്ച അസീസിെൻറ നിലപാടുകൾക്ക് കാത്തിരിക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫും. എസ് .ഡി.പി.ഐയെ മാറ്റി നിർത്തിയുള്ള നീക്കുപോക്കുകൾക്കാണ് ശ്രമം നടത്തുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.