വെള്ളായിക്കോട്-മൂളപ്പുറം കടവ് ജങ്കാറിൽ കടക്കാം; ഉദ്ഘാടനം നാളെ
text_fieldsകാരാട്: കടത്ത് തോണി നിലച്ച വെള്ളായിക്കോട്-മൂളപ്പുറം കടവിൽ ബുധനാഴ്ച മുതൽ യാത്രക്കാർക്ക് ജങ്കാറിൽ പുഴ കടക്കാം. നേരത്തേ എളമരം കടവിൽ സർവിസ് നടത്തിയിരുന്ന ബോട്ടിലാണ് മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ കടവിൽ യാത്രയൊരുക്കുന്നത്.
1994 ജനുവരി 26ന് ആറുപേർ മരിച്ച അപകടത്തെ തുടർന്നാണ് ഇവിടെ കടത്ത് തോണി നിലച്ചത്. പിന്നീട് സ്വകാര്യ വ്യക്തികൾ പല സമയങ്ങളിലായി കടത്ത് തോണി പരീക്ഷിച്ചെങ്കിലും വഴിയിലുപേക്ഷിക്കുകയായിരുന്നു. എളമരം സ്വദേശി മുജീബിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇവിടെ യാത്ര സൗകര്യത്തിന് എത്തുന്നത്. ഒരേസമയം 14 ബൈക്കുകൾക്കും അതിലെ യാത്രക്കാർക്കും പുഴ കടക്കാനാവും.
യാത്രക്കാർക്ക് ഒറ്റ തവണ 10 രൂപയും ബൈക്കിന് അഞ്ചുരൂപയുമാണ് ഈടാക്കുക. രണ്ട് എൻജിനുകളുള്ള ബോട്ടാണ് ഉപയോഗിക്കുന്നത്. രാവില ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് സർവിസ്. പെരുമണ്ണ, പെരുവയൽ, തിരുത്തിയാട്, കക്കോവ്, കാരാട് ഭാഗങ്ങളിലുള്ളവർക്ക് ജങ്കാർ സഹായകമാവും. ബുധനാഴ്ച രാവിലെ ഒമ്പതിന് വെള്ളായിക്കോട് കടവിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇരു ഗ്രാമപഞ്ചായത്തുകളിലേയും ജനപ്രതിനിധികൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.