വേങ്ങരയിൽ വീടൊഴിഞ്ഞത് 200 കുടുംബങ്ങൾ
text_fieldsവേങ്ങര: തിരിമുറിയാത്ത മഴയിൽ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും പലയിടങ്ങളിലും വെള്ളം കയറി. ഊരകത്ത് മമ്പീതി, വേങ്ങരയിൽ പാണ്ടികശാല, മാതാട്, എ.ആർ നഗറിൽ മമ്പുറം, എം.എൻ കോളനി, മൂഴിക്കൽ, പുൽപ്പറമ്പ് എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ ഇരുന്നൂറോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ഗവ. എൽ.പി സ്കൂൾ നെല്ലിപ്പറമ്പ്, മമ്പുറം ജി.എൽ.പി സ്കൂൾ, ഊരകം കീഴ്മുറി ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പറപ്പൂരിൽ ഇരിങ്ങല്ലൂർ പി.എച്ച്.സിയിലെ സേവനങ്ങൾ തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ വേങ്ങര ഒന്നാം വാർഡ് കൊളപ്പുറത്ത് കോഴിക്കൽ സുബൈറിന്റെ വീടിന്റെ മുൻവശത്തേക്ക് കൂറ്റൻ പാറ പതിച്ചു. രണ്ടുവർഷം മുമ്പുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് താമസം മാറിയതാണ്. ഇപ്പോൾ വീട്ടിൽ ആൾതാമസമില്ല. എ.ആർ നഗർ ഫസലിയ റോഡിൽ താവീൽ പള്ളിക്കടുത്ത് റോഡിൽ തെങ്ങ് മുറിഞ്ഞുവീണു. വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണത് കാരണം ത്രീ ഫേസ് ലൈൻ പൊട്ടി വീണു. രണ്ട് വൈദ്യുതി തൂണുകൾ മുറിഞ്ഞുവീണു. ആളപായമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.