റോഡ് ഷോ, കുടുംബസംഗമം: പ്രചാരണം അവസാന ഘട്ടത്തിൽ
text_fieldsവേങ്ങര: മണ്ഡലത്തിൽ സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കി. യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി ഒതുക്കുങ്ങൽ, പറപ്പൂർ എന്നീ പഞ്ചായത്തുകളിൽ കുടുംബ യോഗങ്ങൾ പൂർത്തിയാക്കി. കടലുണ്ടിപ്പുഴയുടെ ഓരം ചേർന്ന് വെള്ളിയാഴ്ച നടന്ന റോഡ് ഷോ ഒതുക്കുങ്ങൽ പഞ്ചായത്തിെൻറ അതിർത്തിയായ തയ്യിലക്കടവ് പാലത്തിനരികിൽ നിന്ന് ആരംഭിച്ചു.
മൂലപ്പറമ്പ്, മുസ്ലിയാരങ്ങാടി വഴി, മുനമ്പത്ത്, ഒതുക്കുങ്ങൽ അങ്ങാടിയിലൂടെ നീങ്ങിയ റോഡ്ഷോ കുഴിപ്പുറം കവല, ഇറച്ചിപ്പടി വഴി ആട്ടിരിപ്പടിയിൽ അവസാനിച്ചു. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കടമ്പോട്ട് മൂസ, യു.ഡി.എഫ് ചെയർമാൻ വി.യു. കുഞ്ഞാൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ആലിപ്പ പരവക്കൽ, യു.ഡി.എഫ് കൺവീനർ ഇസ്ഹാഖ് കറുമണ്ണിൽ, ഇ.കെ. മുഹമ്മദാലി, വി.യു. ഖാദർ തുടങ്ങിയവർ കുഞ്ഞാലിക്കുട്ടിക്കൊപ്പം തുറന്ന വാഹനത്തിൽ അനുഗമിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി പി. ജിജിയും റോഡ് ഷോകളിലാണ്. നിരവധി പ്രവർത്തകരും ഇരുചക്രവാഹനങ്ങളും അണിനിരന്ന റാലിയാണ് വെള്ളിയാഴ്ച നടന്നത്. കാരാത്തോടു നിന്ന് ആരംഭിച്ച് കച്ചേരിപ്പടിയിൽ സമാപിച്ചു. സ്ഥാനാർഥി പി. ജിജി, എൽ.ഡി.എഫ് നേതാക്കളായ വി.ടി. സോഫിയ, എം. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. വെൽഫെയർ പാർട്ടി സ്ഥാനാർഥി ഇ.കെ. കുഞ്ഞഹമ്മദ് കുട്ടിയുടെ റോഡ് ഷോക്ക് ശനിയാഴ്ച തുടക്കം കുറിച്ചു.
ചേറൂർ, കിളിനക്കോട്, മുതുവിൽകുണ്ട് അച്ഛനമ്പലം, മേമാട്ടുപാറ, എടക്കാപ്പറമ്പ്, ചെറേകാട്, തോട്ടശ്ശേരിയറ, കൊളപുറം, ഇരുമ്പുചോല, മമ്പുറം, പാക്കട പുറായ, കൂരിയാട്, പാണ്ടികശാല, പൂച്ചോലമാട്, കണ്ണാട്ടിപടി എന്നിവിടങ്ങളിൽ നടന്ന പരിപാടികളിൽ മണ്ഡലം പ്രസിഡൻറ് കെ.എം.എ ഹമീദ്, എം. മുഹമ്മദ് കുട്ടി, ബഷീർ പുല്ലമ്പലവൻ, എം.കെ. അലവി, പി.കെ അബ്ദുൽ സമദ്, പി. ഫൈസൽ ചേറൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.