വേങ്ങരയിലെ ഓട്ടോറിക്ഷകൾ ഇനി സ്മാർട്ട് ആവും
text_fieldsവേങ്ങര: പൊതുജനങ്ങൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവും വിധം ഓട്ടോറിക്ഷകളും ഓട്ടോ സ്റ്റാൻഡും വേങ്ങര നഗരത്തിൽ ക്രമീകരിച്ചു. പൊതുജനങ്ങൾക്കും അധികാരികൾക്കും എളുപ്പത്തിൽ ഉപയാഗിക്കാൻ കഴിയുന്ന ‘ആപ്പ്’ സംവിധാനത്തോടെയാണ് ഇനി മുതൽ ഓട്ടോകൾ പ്രവർത്തിക്കുക. ആപ്പിൽ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ചുമതല അക്ഷയ കേന്ദ്രത്തിന് നൽകി.
1. വേങ്ങരയിൽ പെർമിറ്റുള്ള ഓട്ടോറിക്ഷകൾക്കുമാത്രം അഞ്ച് ഓട്ടോ സ്റ്റാന്റുകൾ
2. ഓരോ സ്റ്റാൻഡിലും 100 വീതം ഓട്ടോകൾക്ക് ഹാൾട്ടിങ് പെർമിറ്റ്
3. ഒന്നാമത്തെ കേന്ദ്രത്തിൽ പെർമിറ്റ് ആവശ്യമുള്ള ആദ്യത്തെ 100 ഓട്ടോകളുടെ വിവരങ്ങൾ ലിസ്റ്റ് ചെയ്യുന്ന ചുമതല ഓട്ടോ തൊഴിലാളികൾക്ക്
4. ഒരു ഓട്ടോയുടെ രേഖകൾ ആപ്പിൽ അപ് ലോഡ് ചെയ്യുന്നതിന് അക്ഷയ കേന്ദ്രത്തിൽ 20 രൂപ ഫീസ്. വിവിധ ഓട്ടോറിക്ഷ തൊഴിലാളി സംഘടന നേതാക്കളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. വേങ്ങരയിൽ പെർമിറ്റില്ലാത്ത അനധികൃത ഓട്ടോകളെ പൊലീസ് സഹായത്തോടെ നിയന്ത്രിക്കാൻ തീരുമാനമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.