നാണയവും കറൻസിയും ശേഖരിച്ചും അവയുടെ ചരിത്രം പറഞ്ഞും ബഷീർ
text_fieldsവേങ്ങര: നൂറിലധികം രാജ്യങ്ങളുടെ കറൻസിയും അത്രതന്നെ നാണയങ്ങളുടെ ശേഖരവുമായി ഒരു യുവാവ്. ഒരു കറൻസി പോലും വിൽക്കാനോ കൈയൊഴിക്കാനോ മനസ്സില്ലാത്ത ബഷീർ ഓരോ കറൻസിയുടെയും കഥകൾ വിവരിച്ചു തരും. 25 വർഷമായി ശേഖരണത്തിെൻറ വഴിയിലാണിയാൾ. ഹൈസ്കൂൾ കാലത്ത് ഒരു കൗതുകത്തിനു തുടങ്ങിയ ശേഖരം ഗൾഫിലെത്തിയപ്പോഴാണ് സമ്പുഷ്ടമാക്കാൻ കഴിഞ്ഞതെന്ന് മണ്ടോടൻ ബഷീർ (39) പറയുന്നു.
ഭാര്യ ഷമീമയും പ്രൈമറി സ്കൂളിൽ പഠിക്കുന്ന രണ്ടു മക്കളുമടങ്ങുന്ന ബഷീറിെൻറ കുടുംബവും കറൻസിയുടെയും നാണയങ്ങളുടെയുമൊക്കെ സൂക്ഷിപ്പിലും സംരക്ഷണത്തിലും സഹായികളായുണ്ടെന്ന് ബഷീർ പറഞ്ഞു. വേങ്ങര ചളിഇടവഴി സ്വദേശിയായ ബഷീർ വെൽഡിങ് ജോലിക്കാരൻ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.