ചെമ്മാടൻ നാരായണന് വീട് വേണം; കൈത്താങ്ങാകാൻ നാട് കൈകോർക്കുന്നു
text_fieldsവേങ്ങര: 20 വർഷം മുമ്പ് തെങ്ങിൽനിന്ന് വീണ് അരക്കുതാഴെ തളർന്ന് ഇരുകാലുകൾക്കും ബലക്ഷയം സംഭവിച്ച വലിയോറ പാണ്ടികശാലയിലെ ചെമ്മാടൻ നാരായണന് സ്വന്തമായി ഒരുസ്ഥലവും വീടും എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നാട് കൈകോർക്കുന്നു. പട്ടികജാതി കുടുംബത്തിൽപെട്ട നാരായണനെ ചേർത്തുപിടിക്കാൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെയും നേതൃത്വത്തിൽ വിപുലമായ ഒരുജനകീയ സഹായസമിതി രൂപവത്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. സഫീർ ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് എം. ബെൻസീറ, എം. സുഹിജാബി, ആരിഫ മടപ്പള്ളി, യൂസുഫലി വലിയോറ, ഹംസ പുല്ലമ്പലവൻ, എ.കെ. അബു ഹാജി, പൂക്കയിൽ കരീം, എ.പി. അബൂബക്കർ, ടി.കെ. അഹമ്മദ് ബാവ, പി.കെ. ലത്തീഫ്, പി. ബാലൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: വേങ്ങര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. സഫീർ ബാബു (ചെയർമാൻ), ഗ്രാമപഞ്ചായത്ത് മെംബർ യൂസുഫലി വലിയോറ (വർക്കിങ് ചെയർമാൻ ), മജീദ് മടപ്പള്ളി, കുറുക്കൻ മുഹമ്മദ്, എ.കെ. നഫീസ, എം.പി. ഉണ്ണികൃഷ്ണൻ, ആസ്യ മുഹമ്മദ്, എൻ.ടി. മുഹമ്മദ് ശരീഫ്, കെ. സുരേഷ് കുമാർ, കെ. ഗംഗാധരൻ (വൈസ് ചെയർമാൻമാർ), പുല്ലമ്പലവൻ ഹംസ (ജനറൽ കൺവീനർ), കുട്ടിമോൻ, തൂമ്പിൽ അലവിക്കുട്ടി, പി.കെ. അലവിക്കുട്ടി, എം.പി. ശശി, കെ. നാരായണൻ, എം.കെ. റസാക്ക്, കെ. ആലസ്സൻ, (ജോ. കൺവീനർമാർ) എ.കെ. അബു ഹാജി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.