പ്യൂൺ മാത്രം ബാക്കിയായ ചേറൂർ ജി.എൽ.പി സ്കൂളിൽ നാല് അധ്യാപകരെ നിയമിക്കുന്നു
text_fieldsവേങ്ങര (മലപ്പുറം): പ്യൂൺ മാത്രം ബാക്കിയായ ചേറൂർ ജി.എൽ.പി സ്കൂളിൽ നാല് അധ്യാപകരെ നിയമിക്കുന്നു. ആയിരങ്ങൾ തൊഴിലിന് സമരം ചെയ്യുേമ്പാൾ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡായ ചേറൂരിൽ പ്രവർത്തിക്കുന്ന ഗവ. എൽ.പി സ്കൂളിൽ ഒരധ്യാപകൻ പോലുമില്ലാതായതും അവശേഷിക്കുന്ന ഏക ജീവനക്കാരനായ പ്യൂൺ ഇൗ വർഷം വിരമിക്കുന്നതും 'മാധ്യമം' വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. നൂറോളം വിദ്യാർഥികളുള്ളതാണ് സ്കൂൾ.
തിങ്കളാഴ്ച സ്കൂളിലേക്ക് നാല് അധ്യാപകരെ സ്ഥലംമാറ്റത്തിലൂടെ നിയമിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം 'മാധ്യമ'ത്തെ അറിയിച്ചു. അതേസമയം, സ്കൂളിൽ അധ്യാപകരോ പ്രധാനാധ്യാപകനോ ഇല്ലാതായ വിവരം അറിഞ്ഞില്ലെന്ന് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യു.എൻ. ഹംസ പറഞ്ഞു.
കഴിഞ്ഞ അധ്യയന വർഷാവസാനം പ്രധാനാധ്യാപകൻ വിരമിക്കുകയും കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ പൂട്ടിയതോടെ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അധ്യാപകർ വിട്ടുപോവുകയുമായിരുന്നു. പ്രധാനാധ്യാപക, അധ്യാപക നിയമനം നിർത്തിവെച്ചതിനാൽ അനാഥമായ സ്കൂളിൽ ഈ അധ്യയന വർഷം ആരെയും നിയമിച്ചതുമില്ല. ഇതോടെ വിദ്യാർഥികളുടെ ഓൺലൈൻ പഠനവും അവതാളത്തിലായി. 'മാധ്യമം' വാർത്തയെ തുടർന്ന് സ്കൂളിൽ അധ്യാപകർ എത്തുന്നതോടെ പഠനകാര്യങ്ങളിൽ പരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.