വോട്ടർ പട്ടികയിലെ വ്യാപക പിഴവുകൾ തിരുത്തണമെന്ന്
text_fieldsവേങ്ങര: ലോക്സഭ തെരഞ്ഞെടുപ്പിനായി തയാറാക്കിയ വോട്ടർ പട്ടികയിൽ കണ്ടത് വ്യാപക തകരാറുകളെന്നു പരാതി. കുടുംബത്തിലെ അംഗങ്ങളുടെ വോട്ടുകൾ പല സ്ഥലങ്ങളിലായി ചിന്നിച്ചിതറി. രണ്ടു വർഷമായി പുതിയതായി ചേർക്കപ്പെടുന്ന വോട്ടുകൾ വോട്ടർ പട്ടികയുടെ അവസാനത്തിലേക്ക് മാറ്റുകയും ചെയ്തു. ബൂത്ത് ലെവൽ ഓഫീസർമാർ അറിയാതെ തന്നെ വോട്ടുകൾ ചേർത്തതിനാൽ ഇരട്ട വോട്ടുകൾ പട്ടികയിൽ വ്യാപകമായി. മാത്രമല്ല ബി.എൽ.ഒമാർ നിർദിഷ്ട കാരണങ്ങളാൽ പട്ടികയിൽനിന്ന് ഒഴിവാക്കിയ വോട്ടുകൾ പലരും വീണ്ടും ചേർത്തതായും ആക്ഷേപമുണ്ട്.
ബി.എൽ.ഒമാരുടെ വെരിഫിക്കേഷൻ റിപ്പോർട്ട് പരിഗണിക്കാതെ അപേക്ഷയനുസരിച്ച് വോട്ടർ പട്ടികയിൽ പേര് ചേർത്തതാണ് അബദ്ധമായത്. പുതിയതായി അപേക്ഷ നൽകിയ പല വോട്ടർമാരും ബൂത്ത് മാറിയാണ് വോട്ടർ പട്ടികയിൽ ചേർക്കപ്പെട്ടതെന്ന ആരോപണവും നിലനിൽക്കുന്നു. പഴയ രീതിയിൽ ബ്ലോക്ക് ലെവൽ ഓഫീസർമാരുടെ മേൽനോട്ടത്തിൽ പുതിയ വോട്ടുകൾ ചേർത്തിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന തകരാറുകൾ പട്ടികയിൽ ശരിപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.