ഡോ. തസ്നീം ഫാത്തിമ തിരക്കിലാണ്, പഞ്ചായത്ത് മെംബറാകാൻ
text_fieldsവേങ്ങര: ''സാമൂഹികസേവനം ഒഴിവുള്ളവർക്കുള്ളതല്ല, തിരക്കുകൾക്കിടയിൽ ഒഴിവുണ്ടാക്കാൻ മനസ്സുള്ളവർക്കുള്ളതാണ്'' -അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽ സ്വതന്ത്രയായി മത്സരിക്കുന്ന ഡോ. തസ്നീം ഫാത്തിമ നിലപാട് വ്യക്തമാക്കുന്നു. കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 2016ൽ പിഎച്ച്.ഡി നേടിയ ഇവർ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിൽ അസോ. പ്രഫസറാണ്.
തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ബി.ടെക് പഠനത്തിനുശേഷം, അലീഗഢ് സർവകലാശാലയിൽനിന്ന് എം.ടെക്കിൽ സ്വർണമെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് എൻ.െഎ.ടിയിൽ വിദ്യാർഥിയായിരിക്കെ ഗവേഷണവിദ്യാഥികൾക്ക് പ്രസവാവധി സമയത്ത് സ്കോളർഷിപ് നിഷേധിച്ചതിനെതിരെ പോരാടി വിജയിച്ച അനുഭവവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.