പഴുത്ത പ്ലാവിലകൾ കൊണ്ട് ജീവൻ തുടിക്കുന്ന ഗാന്ധിരൂപം
text_fieldsആർട്ടിസ്റ്റ് സന്തോഷ് ബാലിയും മകനും ചേർന്ന് പ്ലാവിലയിൽ നിർമിച്ച ഗാന്ധി രൂപം
വേങ്ങര: പഴുത്ത പ്ലാവിലകൾ കൊണ്ട് ഗാന്ധിജിയുടെ ജീവൻ തുടിക്കുന്ന മനോഹര രൂപമൊരുക്കിയത് ശ്രദ്ധേയമായി. കണ്ണമംഗലത്തെ ആർട്ടിസ്റ്റ് സന്തോഷ് ബാലിയും വിദ്യാർഥിയായ മകനും ചേർന്നാണ് പഴുത്ത പ്ലാവിലകൾ അടുക്കിവെച്ച് ഗാന്ധി ശിൽപമൊരുക്കിയത്.
സിമൻറ് തറയിൽ ആറടി വലുപ്പത്തിൽ നിർമിച്ച രൂപം കാണാൻ നിരവധി ആളുകളെത്തി. 22 വർഷത്തോളമായി കലാരംഗത്ത് പ്രവർത്തിക്കുന്ന സന്തോഷ് ബാലി കേരളത്തിലുടനീളം നിരവധി ശിൽപങ്ങളും ഛായാചിത്രങ്ങളും നിർമിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.